നഷ്ടത്തിന്‍റെ കണക്ക് പുസ്തകത്തില്‍ നിന്നും ഒരു കുതിച്ചുചാട്ടത്തിനൊരുങ്ങി ബ്ലാക്ബെറി ആന്‍ഡ്രോയ്ഡിലേക്ക്

ശനി, 20 ഓഗസ്റ്റ് 2016 (11:14 IST)
നഷ്ടത്തിന്‍റെ കണക്ക് പുസ്തകത്തില്‍ നിന്നും ഒരു കുതിച്ചുചാട്ടത്തിനൊരുങ്ങി ബ്ലാക്ബെറി. മികച്ച സവിശേഷതകളോടെ, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ 2 സ്മാർട്ട്‌ ഫോൺ കൂടി വിപണിയിൽ ഇറക്കാൻ ഒരുങ്ങുകയാണ് ബ്ലാക്ബെറി.
 
ബ്ലാക്ക്‌ ബെറിയുടെ സി ഇ ഓ ജോൺ ചെനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20000 രൂപ മുതൽ 26000 രൂപവരെ ഉള്ള സ്മാർട്ട്‌ഫോണുകളായിരിക്കും ബ്ലാക്ക്‌ ബെറി പുറത്തിറക്കുകയെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
 
ബ്ലാക്ക്‌ ബെറിയുടെ സ്വന്തം സംരഭമായ പ്രവിന് വിപണിയിൽ വേണ്ടത്ര വിജയം നേടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് പുതിയ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സെറ്റുകളുമായി വിപണിലേക്കിറങ്ങാന്‍ ബ്ലാക്ക്‌ ബെറി തീരുമാനിച്ചത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക