ആമസോണിലൂടെ ഇനി മരുന്നുകളൂം ഓർഡർ ചെയ്യാം, ആമസോൺ ഫാർമസി സേവനങ്ങൾക്ക് തുടക്കം

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2020 (12:31 IST)
ഓൺലൈൻ മരുന്ന് വിതരണ രംഗത്തേയ്ക്ക് കൂടി പ്രവർത്തനം വിപുലീകരിച്ച് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. അവശ്യ മരുന്നുകൾ ഉപയോക്താകൾക്ക് ലഭ്യമാക്കുന്ന ആമസോൺ ഫാർമസി സേവനത്തിനാണ് അമസോൺ ഇന്ത്യ തുടക്കമിട്ടിരിയ്ക്കുന്നത്. ആദ്യ ഘട്ടമായി ബെംഗളൂരുവിൽ മാത്രമാണ് നിലവിൽ സേവനം ആരംഭിച്ചിരിയ്ക്കുന്നത്. 
 
ഇ കൊമേഴ്സ് സ്ഥാപനങ്ങളൂമായി ഉപയാക്താക്കൾ ഇടപെടുന്നത് വർധിച്ചതായാണ് റിപ്പോർട്ടുകൾ. ലോക്ഡൗൺ ഇ കൊമേഴ്സ് രംഗത്ത് സ്വീകാര്യത വർധിയ്ക്കുന്നതിന് കാരണമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മേഖലയിലേയ്ക്ക് കൂടി ആമസോൺ സേവനം വ്യാപിപ്പിയ്ക്കുന്നത്. സർട്ടിഫൈഡ് ആയുർവേദ മരുന്നുകളും ഡോക്ടറുടെ പ്രിസ്ക്രിപ്ഷനുകളിൽ ആവശ്യ മരുന്നുകളുമാണ് ആദ്യ ഘട്ടത്തിൽ ആമസോൺ ഫാർമസിയിൽ ലഭ്യമാവുക.  

അനുബന്ധ വാര്‍ത്തകള്‍

Next Article