കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിലൂടെ (കെ–ഫോൺ) പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ. ഈ പദ്ധതിയുടെ രൂപരേഖ തയാറായി. കിഫ്ബിയാണു പദ്ധതിക്കായി പണം കണ്ടെത്തുന്നത്. 1,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു മേയ് 31നു ചേരുന്ന കിഫ്ബി യോഗത്തിൽ ഭരണാനുമതി നൽകും.