സാങ്കേതികലോകത്തിന് ഇത് മാറ്റത്തിന്റെ സമയം. ടെക്നോളജി ലോകത്തെ പ്രമുഖ കമ്പനികളില്‍ ഒന്നായ യാഹൂ ഇനിയില്ല. വെറൈസണ്‍ കമ്യൂണിക്കേഷന്‍ യാഹൂവിനെ ഏറ്റെടുത്തതോടെ ഇനിമുതല്‍ അല്‍റ്റബ എന്നായിരിക്കും യാഹൂ അറിയപ്പെടുക. യാഹൂ വിട വാങ്ങുന്നതോടെ കമ്പനിയുടെ നിലവിലുള്ള സി ഇ ഒ മരിസ മേയര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയുമെന്നും വ്യക്തമാക്കി.
യാഹൂവിന്റെ മുഖ്യ ബിസിനസ് വിഭാഗങ്ങളായ ഇ മെയിൽ, സെർച്ച് എൻജിൻ, മെസഞ്ചർ തുടങ്ങിയവ ഇനി മുതൽ വെറൈസണിന്റെ കൈവശമാകും. യാഹൂ ഏറ്റെടുക്കൽ 2017 ആദ്യപാദത്തിൽ തന്നെ പുർത്തിയാക്കാനാണ് വെറൈസൺ ലക്ഷ്യമിടുന്നത്.