ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും വിട്ടു പോയി എന്നുണ്ടോ? എങ്കില്‍ ഗദാര്‍പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ നെറ്റില്‍ എത്തിയിരിക്കുകയാണ് ജലന്ധറിലെ ഒരു കൂട്ടം സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ ബന്ധുക്കളും.
ഗദാര്‍ പാര്‍ട്ടി മാര്‍ടയ്‌സ് മെമ്മോറിയലും ദേശ് ഭഗത് മെമ്മോറിയല്‍ ഹാള്‍ മ്യൂസിയവും ചേര്‍ന്ന് ഒരുക്കിയ ഗദാര്‍ പാര്‍ട്ടിയുടെ പ്രത്യേക സൈറ്റിലാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. 1857 മുതല്‍ 1947 ഓഗസ്റ്റ് 15 വരെയുള്ള ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ വെബ്സൈറ്റില്‍ ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ ഒട്ടേറേ വിവരങ്ങള്‍ ഉണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
ഈ വിവരങ്ങള്‍ ഒരുക്കാന്‍ രണ്ടു വര്‍ഷത്തിലധികം വേണ്ടി വന്നു. 1901 ലെ സ്വാതന്ത്ര സമരഗാനങ്ങള്‍, ഗദാര്‍ കാലത്തെ പത്രങ്ങള്‍, ഉദ്ദം സിംഗ് പാടുമായിരുന്ന ഹീരയുടെ കോപ്പികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതായി ദേശ് ഭഗത് മെമ്മോറിയല്‍ ഹാളിന്‍റെ ട്രസ്റ്റീ ഗുര്‍മീത് സിംഗ് പറയുന്നു.
വെബ്സൈറ്റിന്‍റെ ഓഫീസും ദേശ് ഭഗത് മെമ്മോറിയല്‍ ഹാള്‍ മ്യൂസിയവും ജലന്ധറില്‍ തന്നെയാണ്. ഇന്ത്യയിലേക്ക് എത്തുന്നതിനു മുമ്പ് ഗദര്‍ പാര്‍ട്ടിയുടെ ആസ്ഥാനം സാന്‍ ഫ്രാന്‍സിസ്ക്കോയിലായിരുന്നു. 1913 ലാണ് ഗദാര്‍ പ്രസ്ഥാനം ഇന്ത്യയില്‍ തുടങ്ങിയത്.
ഇന്ത്യയിലേക്ക് ഗദര്‍പ്രക്ഷോഭത്തില്‍ പങ്കാളിയായവരുടെ മാത്രം ഓര്‍മ്മകളല്ലെന്നും മറിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലി കഴിച്ചവരുടെ എല്ലാവരേയും ഞങ്ങള്‍ ഓര്‍മ്മിക്കുകയാണെന്നും ഗുര്‍മീത് പറയുന്നു. പുതിയ തലമുറയിലെ നിരവധി ചരിത്ര ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും വെബ്സൈറ്റ് കൂടുതല്‍ പ്രയോജനകരമാകുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.