മൊബൈല്‍ ഫോണ്‍ നിര്‍മ്മാണരംഗത്തെ പ്രമുഖ കമ്പനിയായ വിര്‍ജിന്‍ മൊബൈല്‍ പുതിയ സ്ലൈഡര്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കി. വിഗ്ലൈഡ് എന്ന പുതിയ സെറ്റ് ഇന്ത്യന്‍ വിപണി ലക്‍ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. 65 കെ കളറില്‍ ലഭ്യമായ സെറ്റിന് 1.8 ഇഞ്ച് വലിപ്പമുണ്ട്.
എഫ് എം റേഡിയോ, സ്പീക്കര്‍ ഫോണ്‍, ഗെയിംസ് എന്നിവയും പുതിയ സ്ലൈഡര്‍ സെറ്റിലുണ്ട്. 2,399 രൂപ വിലയുള്ള സ്ലൈഡര്‍ സെറ്റ് വങ്ങുന്നവര്‍ക്ക് 499 രൂപയുടെ കിറ്റും ലഭിക്കും. പ്രീപെയ്ഡ് കണക്‍ഷന്‍, ലൈഫ് ടൈം ഇന്‍കമിംഗ് വാലിഡിറ്റി, 499 മിനുട്ട് സൌജന്യ ലോക്കല്‍ കോളിനൊപ്പം 499 ലോക്കല്‍ എസ് എം എസ് എന്നിവയാണ് കിറ്റിലുള്ളത്.