സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയ്ക്കായി ആഭരണരൂപത്തിലുള്ള സൈബര്‍സുരക്ഷാ ഉപകരണം പുറത്തിറക്കുകയാണ് അമൃത സെന്റര്‍ ഫോര്‍ സൈബര്‍സെക്യൂരിറ്റി.
അമൃതപേഴ്സണല്സെക്യൂരിറ്റിസിസ്റ്റം എന്നു പേരിട്ട ഈ ഉപകരണത്തിന്റെ ആദ്യരൂപം മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
പൊലീസിനോ കുടുംബാംഗങ്ങള്‍ക്കോ അപകട സന്ദേശം അയയ്ക്കാനാകും വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. സ്ത്രീകളുടെസുരക്ഷിതത്വം ലക്ഷ്യമിട്ട് നിരവധി പ്രത്യേകതകളോടെയാണ് ഉപകരണം തയ്യാറാക്കിയത്.
സ്ത്രീകളുടെ സുരക്ഷയ്ക്കായി അമ്മ ഇത്തരത്തിലൊരു ഉപകരണം നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് അമൃത യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌സ് ഡയറക്ടര്‍ ഡോ കൃഷ്ണശ്രീഅച്യുതന് പറഞ്ഞു.
സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും,ഒരു ബട്ടണ്‍ പ്രസ് ചെയ്താലുടന്‍ ആശയവിനിമയം നടത്താനും കഴിയും. ഈ ഉപകരണം വഴി ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് എസ്എംഎസ്, വോയ്‌സ്കോള്‍ എന്നിവയും സാദ്ധ്യമാകും. അതോടൊപ്പം തൊട്ടടുത്ത പൊലീസ് സ്റ്റേഷന്‍, ആശുപത്രി, ഫയര്‍സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വയം വിവരം കൈമാറുകയും ചെയ്യും.