സൈബര്‍ തട്ടിപ്പിനും കൊള്ളയ്ക്കും ഇരയാകുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് പുതിയ സര്‍വെ റിപ്പോര്‍ട്ട്. രാജ്യത്തെ പത്ത് നഗരങ്ങളിലെ അയ്യായിരത്തോളം സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നടത്തിയ സര്‍വെയിലാണ് കണ്ടെത്തല്‍. രാജ്യത്തെ 91 ശതമാനം നെറ്റ് ഉപയോക്താക്കള്‍ക്കും ഫിഷിംഗ് ആക്രമണത്തെ കുറിച്ച് ചെറിയ വിവരം പോലുമില്ലെന്നാണ് സര്‍വേ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. കീ ലോഗിംഗ്, ഐഡന്റി തെഫ്റ്റ്, അംഗത്വ മോഷണം തുടങ്ങീ ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വെരിസൈനും ഐ എം ആര്‍ ബിയും ചേര്‍ന്ന് നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 60 ശതമാനം പേരും ആഴ്ചയില്‍ ആറ് തവണയെങ്കിലും നെറ്റ് നോക്കുന്നവരാണ്. ഇവരില്‍ 44 പേര്‍ ഓണ്‍ലൈന്‍ വഴി ഷോപ്പിംഗ് നടത്തുന്നവരാണ്. സര്‍വെയില്‍ പങ്കെടുത്ത 53 ശതമാനം പേര്‍ ഫേസ്ബുക്ക്, മൈസ്പേസ് പോലുള്ള യൂസര്‍ ജനറേറ്റഡ് ഉള്ളടക്കങ്ങള്‍ ഉപയോഗിക്കുന്നു.
രാജ്യത്തെ 38 ശതമാനം നെറ്റ് ഉപയോക്താക്കളും ലോഗിംഗ് സൈറ്റുകള്‍ക്ക് ഒരേ രഹസ്യകോഡുകളാണ് ഉപയോഗിക്കുന്നത്. ഇവരില്‍ 11 ശതമാനം പേര്‍ക്ക് മാത്രമെ നെറ്റ് സുരക്ഷയെ കുറിച്ച് വിവരമുള്ളൂ എന്നതും സര്‍വെയില്‍ കണ്ടെത്താനായി. ഇതിനാല്‍ തന്നെ, ഇത്തരം ഓണ്‍ലൈണ്‍ തട്ടിപ്പുകളില്‍ ഇന്ത്യക്കാര്‍ കുടുങ്ങുന്നതും വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഫിഷിംഗ് ആക്രമണം വലിയൊരു വെല്ലുവിളിയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് കമ്പനിയായ ഐ എം ആര്‍ ജി വക്താവ് മക്സെല്ലന്‍ഡ് പറഞ്ഞു.
ഇത്തരം ഫിഷിംഗ് ആക്രമണം വര്‍ധിക്കുന്നതിലൂടെ ഓണ്‍ലൈണ്‍ കച്ചവടങ്ങളെ ബാധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ സോഫ്റ്റ്വയര്‍ കമ്പനികളും ഇന്‍റര്‍നെറ്റ് ബ്രൌസര്‍ കമ്പനികളും യോജിച്ച് വികസിപ്പിച്ചെടുക്കുന്ന എസ് എസ് എല്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനങ്ങള്‍ പോലും ഫിഷിംഗ് ആക്രമിക്കപ്പെടുകയാണ്.