മൊബൈല്‍ നെറ്റ് ലോകത്ത് ഫേസ്ബുക്ക് കുതിക്കുകയാണ്. ജനപ്രിയ മൊബൈല്‍ ബ്രൌസര്‍ കമ്പനിയായ ഒപേരയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ വഴി നെറ്റ് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും ഫേസ്ബുക്ക് സന്ദര്‍ശിക്കുന്നവരാണെന്ന് കണ്ടെത്തി.
മൊബൈല്‍ വെബില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ചിട്ടുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റും ഫേസ്ബുക്ക് തന്നെയാണ്. 2009 വര്‍ഷത്തില്‍ മൊബൈല്‍ വഴി സ്ഥിരമായി ഫേസ്ബുക്ക് സന്ദര്‍ശിക്കുന്നവരുടെ എണ്ണം 600 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. അതേസമയം, മൊബൈല്‍ നെറ്റ് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും ഒപേര മിനി ബ്രൌസറാണ് ഉപയോഗിക്കുന്നത്. ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഒരു വര്‍ഷം 2800 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം വര്‍ധിച്ചതോടെ മൊബൈല്‍ വഴിയുള്ള നെറ്റ് ഉപയോഗവും വര്‍ധിച്ചു. മിക്ക ടെലികോം സേവനദാദാക്കളും മൊബൈല്‍ നെറ്റിന് കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. സാങ്കേതികതയില്‍ പിന്നില്‍ നില്‍ക്കുന്ന ആഫ്രിക്കയിലെ പന്ത്രണ്ടോളം രാഷ്ട്രങ്ങളിലെ മൊബൈല്‍ ഉപയോക്താക്കള്‍ ഒപേര മിനി ബ്രൌസറാണ് ഉപയോഗിക്കുന്നത്. ദക്ഷിണാഫ്രിക്ക, നൈജീരിയ, ഈജിപ്ത്, കെനിയ, ലിബിയ, താന്‍സാനിയ, കൊറ്റെ ഡി ഐവറി, നമീബിയ, ഗാന, ഗാബണ്‍ എന്നീ രാജ്യങ്ങളിലെ മൊബൈല്‍ ഉപയോക്താക്കളാണ് കൂടുതലായി ഒപേരയെ സമീപിക്കുന്നത്.
ഓരോ മാസവും ചുരുങ്ങിയത് 46.3 ദശലക്ഷം പേരെങ്കിലും ഒപേരയുടെ മിനിബ്രൌസര്‍ ഉപയോഗിക്കുന്നുണ്ട്.