മലയാള ടൈപ്പിംഗ് സോഫ്റ്റ്വയറുമായി ഗൂഗിള്‍

വെള്ളി, 29 ജനുവരി 2010 (12:43 IST)
PRO
PRO
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളില്‍ നിന്ന് മലയാളികള്‍ക്ക് മറ്റൊരു സമ്മാനം കൂടി ലഭിച്ചിരിക്കുന്നു. ഏറെ ലളിതമായ രീതിയില്‍ മലയാളം ടൈപ്പ് ചെയ്യാവുന്ന ട്രാന്‍സ്‌ലിറ്ററേഷന്‍ ഐ എം ഇ സോഫ്റ്റ്വയറാണ് ഗൂഗില്‍ പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ ഐ എം ഇ സോഫ്റ്റ്വയര്‍ ഉപയോഗിച്ച് പതിനാല് ഭാഷകളില്‍ ടൈപ്പ് ചെയ്യാനാകും. യൂനികോഡിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ഈ സോഫ്റ്റ്വയര്‍ റോമന്‍ കീബോര്‍ഡിന്റെ സഹായത്തോടെ ഉപയോഗിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത.

നേരത്തെ നെറ്റ് കണക്‍ഷനിലൂടെയാണ് ഗൂഗിള്‍ ടൈപ്പിംഗ് സൌകര്യമൊരുക്കിയിരുന്നത്. ടൈപ്പ് ചെയ്യേണ്ട ഭാഷ തെരഞ്ഞെടുത്തതിന് ശേഷം റോമന്‍ കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാവുന്നതാണ്. ഓരോ വാക്കും ഉച്ചരിക്കുന്ന രീതിയില്‍ അക്ഷരങ്ങള്‍ ടൈപ്പ്‌ ചെയ്‌താല്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ ഐ എം ഇ സോഫ്റ്റ്വയര്‍ അതാത് ഭാഷയിലാക്കും.

മലയാളത്തിന് പുറമെ മറ്റു പതിമൂന്ന് ഭാഷകളില്‍ കൂടി ട്രാന്‍സ്‌ലിറ്ററേഷന്‍ ഐ എം ഇ സോഫ്റ്റ്വയര്‍ ലഭ്യമാണ്. അറബിക്, ബംഗാളി, ഫാര്‍സി(പേര്‍ഷ്യന്‍), ഗ്രീക്ക്, ഗുജറാത്തി, ഹിന്ദി, കന്നട, മറാഠി, നേപ്പാളി, പഞ്ചാബി, തമിള്‍, തെലുങ്കു, ഉര്‍ദു എന്നീ ഭാഷകളിലാണ് ടൈപ്പിംഗ് സോഫ്റ്റ്വയര്‍ പുറത്തിറക്കിയിരിക്കുന്നത്. വിന്‍ഡോസ് 7, വിസ്റ്റ, എക്സ്പി എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ ഐ എം ഇ സോഫ്റ്റ്വയര്‍ പ്രവര്‍ത്തിക്കും.

ട്രാന്‍സ്‌ലിറ്ററേഷന്‍ ഐ എം ഇ സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം. ഓഫ്‌ലൈന്‍ സപ്പോര്‍ട്ട്‌, വേര്‍ഡ്‌ കംപ്ലീഷന്‍, പഴ്സനലൈസ്ഡ്‌ ചോയ്സ്‌, ഈസി ടു യൂസ്‌ കീബോര്‍ഡ്‌, ക്വിക്ക്‌ സെര്‍ച്‌ തുടങ്ങിയ സൗകര്യങ്ങളും ഈ സോഫ്റ്റ്വയറില്‍ ലഭ്യമാണ്‌.

വെബ്ദുനിയ വായിക്കുക