പുതിയ ഹാന്‍ഡ്സെറ്റുമായി സാംസങ്

വ്യാഴം, 29 മെയ് 2008 (15:43 IST)
PROPRO
സ്മാര്‍ട്ട് ഫോണുകളുടെ വിപണിയിലേക്ക് പുതിയ രണ്ട് മോഡലുകള്‍ കൂടി അവതരിപ്പിക്കുകയാണ് സാംസങ്. എല്‍ 870, എസ് 60 എന്നീ ഹാന്‍ഡ്സെറ്റുകളാണ് പുതിയതായി സാംസങ് വിപണിയില്‍ എത്തിക്കുന്നത്. സ്റ്റൈ‌ന്‍ലെസ് സ്റ്റീല്‍ മുകള്‍ ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഈ ഫോണുകള്‍ 13.5 എം എം സ്ലൈഡര്‍ മോഡലുകളില്‍ പെടുന്നവയാണ്.

എല്‍ 870 മോഡലില്‍ 16 ദശലക്ഷം നിറത്തില്‍ 2.4 ഇഞ്ച് ക്യൂ വി ജി എ, ടി എഫ് ടി ഡിസ്പ്ലേ സംവിധാനമുണ്ട്. ആര്‍ ഡീ എസ് സംവിധാനത്തോട് കൂടിയ എഫ് എം റേഡിയോ, 3 മെഗാ പിക്‍സല്‍ ക്യാമറ, ഡി വി ഡി ക്വാളിറ്റിയിലുള്ള വീഡിയോ റെക്കൊഡിംഗ് സംവിധാനം ഡോക്യുമെന്‍റ് വ്യൂവര്‍, മെമ്മറി കാര്‍ഡ് ഉപയോഗിക്കാവുന്ന സംവിധാനം.

വി 2,0 ഇഡിജിഇ, ജിപിആര്‍എസ്, എച്ച്എസ്ഡിപിഎ സ്പീഡില്‍ ബ്ലൂടൂത്തിനെയും ഈ മോഡല്‍ പിന്തുണയ്‌ക്കുന്നു. സാംസംഗിന്‍റെ ഹാന്‍ഡ് സെറ്റ് ഡിസൈനില്‍ മികച്ച നേട്ടം ഉണ്ടാക്കിയ മോഡലാണ് എസ് 60.

സാംസംഗ് എല്‍ 870 ആദ്യം അവതരിപ്പിക്കുന്നത് യൂറോപ്പിലാണ്. ആഗസ്റ്റില്‍ ലോക വിപണി തേടിയെത്തുന്ന പുതിയ മോഡല്‍ എന്നാല്‍ എത്രയാണ് വിലമതിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. സ്റ്റൈലിന്‍റെയും പ്രകടന നിലവാരത്തിന്‍റേയും കാര്യത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുന്ന എസ്60 മൊബൈല്‍, എല്‍ 870 മോഡല്‍ എന്നിവ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സാംസംഗിന്‍റെ മൊബൈല്‍ കമ്പ്യൂണിക്കേഷന്‍ ഡിവിഷന്‍ തലവന്‍ ജോംഗില്ന്‍ കിം പറയുന്നു.

വെബ്ദുനിയ വായിക്കുക