ന്യൂഡല്‍ഹി: വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു ഹാര്‍ഡ് ഡിസ്ക്കില്‍ സൂക്ഷിക്കാവുന്ന അത്രയും വിവരങ്ങള്‍ നെറ്റില്‍ സൂക്ഷിക്കാന്‍ കഴിയുന്നത് നെറ്റ് ഉപയോക്താക്കളെ സംബന്ധിച്ച് വളരെ ഉപകാരപ്രദം തന്നെ.
‘ഓണ്‍ലൈനായി ഡാറ്റ സൂക്ഷിക്കാനാവുന്നത് വലിയ നേട്ടമാണ്’ ഓണ്‍ലൈന്‍ മാഗസിനായ നെറ്റ്സ്‌വെല്‍റ്റ് ഡോട്ട് ഡെയുടെ സീനിയര്‍ എഡിറ്ററായ മിഖായേല്‍ നോട്ട് പറയുന്നു. ഇന്‍റര്‍നെറ്റ് ബന്ധമുള്ള ഏതു കമ്പ്യൂട്ടറില്‍ നിന്നും ആളുകള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ എടുക്കാനാവും.
ഡിവിഡിയിലോ ഹാര്‍ഡ് ഡിസ്കിലോ വിവരങ്ങള്‍ സൂക്ഷിച്ചാലും അതിന് കേടുപാടു പറ്റാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ നെറ്റില്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ എപ്പോഴും സുരക്ഷിതമായിരിക്കും. പ്രമുഖ ഇ മെയില്‍ സേവന ദാതാക്കളായ എഒഎല്‍ സൌജന്യ സ്റ്റോറേജ് സ്പേസ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനായി ആരംഭിച്ച സൈറ്റാണ് എക്സ്‌ഡ്രൈവ് ഡോട്ട് കോം. സൌജന്യമായി അഞ്ച് ജിബിയുടെ സ്റ്റോറേജ് സ്പേസാണ് ഇത് നല്‍കുന്നത്.
പ്രത്യേക സാങ്കേതിക പരിജ്ഞാനം ഒന്നും ഈ ഈ സൈറ്റുകളില്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യമില്ല എന്നതും പ്രത്യേകതയാണ്. മൊസി ഡോട്ട് കോം രണ്ട് ജിബി സ്റ്റോറേജ് സ്പേസും നല്‍കുന്നുണ്ട്. ഒരു നിശ്ചിത വരിസംഖ്യ അടച്ചാല്‍ എക്സ്ഡ്രൈവ് അമ്പതു ജിബി സ്റ്റോറേജ് സ്പേസും നല്‍കുന്നുണ്ട്. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സൈറ്റുകള്‍ എല്ലായിടത്തും ലഭ്യമാണ്.