മൈക്രാ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലെ ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യുന്നു. ഓരോ രാജ്യത്തെയും നിയമങ്ങള്‍ അനുസരിച്ച് അവിടവടങ്ങളില്‍ മാത്രമായിട്ടായിരിക്കും സെന്‍സര്‍ ഏര്‍പ്പെടുത്തുകയെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.
ചില രാജ്യങ്ങളില്‍ അവിടവിടത്തെ നിയമങ്ങള്‍ അനുസരിച്ച് ഉള്ളടക്കങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. ഇല്ലെങ്കില്‍ ആ രാജ്യങ്ങളില്‍ ട്വിറ്ററിന് നിലനില്‍ക്കാനാകില്ല- ട്വിറ്റര്‍ പ്രസിദ്ധീകരിച്ച ബ്ലോഗില്‍ പറയുന്നു.
ഒരു രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍ അവിടെ മാത്രമായിരിക്കും വായിക്കാന്‍ സാധിക്കാതിരിക്കുക. നിയന്ത്രണം ഇല്ലാത്തെ രാജ്യങ്ങളില്‍ ഈ ഉള്ളടക്കം ലഭ്യമാകും- ട്വിറ്റര്‍ പറയുന്നു.
ഉളളടക്കത്തിന്റെ പേരില്‍ ഇന്ത്യയും ഫേസ്ബുക്ക് അടക്കമുള്ള 21 സാമൂഹ്യ സൈറ്റുകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് ട്വിറ്റര്‍ ഇത്തരമൊരു തീരുമാനമായി രംഗത്തെത്തിയിരിക്കുന്നത്.