ടി സി എസ് ദക്ഷിണാഫ്രിക്കയിലേക്ക്

ശനി, 27 ഒക്‌ടോബര്‍ 2007 (16:17 IST)
ഇന്ത്യയിലെ പ്രമുഖ ഐ ടി സ്ഥാപനമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ദക്ഷിണാഫ്രിക്കയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ദക്ഷിണാഫ്രിക്കയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് അവിടെ ഓഫീസ് തുറക്കുന്നത്. ടാറ്റ ഗ്രൂപ്പിന്‍റെ വലിയ വിപണികളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക.

ടാറ്റ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, വി എസ് എന്‍ എല്‍ എന്നിവകളിലൂടെ 29 ബില്യണ്‍ ഡോളറുടെ വിപണിയാണ് ടാറ്റയ്‌ക്ക് ദക്‍ഷിണാഫ്രിക്ക. ബാങ്കിംഗ്, സാമ്പത്തിക ഇടപാടുകള്‍, ഊര്‍ജ്ജ വിഭാഗം, ടെലികോം, ചില്ലറ വ്യാപാരം എന്നീ മേഘലകളിലെല്ലാം ടാറ്റയ്‌ക്ക് ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തനമുണ്ട്.

ദക്ഷിണാഫ്രിക്കയിലെ ബ്ലാക്ക് എക്കണോമിക്ക് എം പവര്‍മെന്‍റുമായി സാമൂഹ്യപരമായ പല കാര്യങ്ങളിലും ടി സി എസ് പങ്കാളിത്തം കയ്യാളുന്നുണ്ട്.

രാജ്യത്തിന്‍റെ സാമ്പത്തീക രംഗവും ബിസിനസ് രംഗവും വളരാന്‍ സഹായിക്കുന്നതിനൊപ്പം മികച്ച സാങ്കേതിക വിദ്യ പ്രദാനും ചെയ്യാനും ടി സി എസ്സിന്‍റെ പുതിയ കേന്ദ്രം സഹായകമാകുമെന്ന് അവരുടെ പ്രസ്താവനയില്‍ പറയുന്നു. ദക്ഷിണ മദ്ധ്യ ആഫ്രിക്കയിലേക്ക് ഇതിലൂടെ മികച്ച തുടക്കം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടി സി എസ്.

വെബ്ദുനിയ വായിക്കുക