ടെലിക്കമ്മ്യൂണിക്കേഷന്‍ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ കരാര്‍ വിവര സാങ്കേതിക വിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസിനു ലഭിച്ചു ടി.സി.എസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ യുമായ രാമ ദൊരൈ വെളിപ്പെടുത്തിയതാണിത്.
ബി.എസ്.എന്‍.എല്‍ ബില്ലിംഗ് സമ്പ്രദായത്തിനു വേണ്ട ഐ.റ്റി സേവനം നല്‍കുന്നതിനു വേണ്ടിയുള്ള 574 കോടി രൂപയ്ക്കുള്ളതാണ് ഈ കരാര്‍. ഇതോടൊപ്പം ബി.എസ്.എന്‍.എല്‍ സേവന രംഗത്തെ നിരവധി പരിഷ്കാരങ്ങള്‍ വരുത്തുന്നതിനും കൂടിയുള്ളതാണ് ഈ കരാര്‍.
ബി.എസ്.എന്‍.എല്‍ കരാര്‍ ലഭിച്ചത് പുറത്തായതോടെ ടി.സി.എസ് ഓഹരി വില വ്യാഴാഴ്ച മുംബൈ ഓഹരി വിപണിയില്‍ 0.76 ശതമാനം കണ്ട് ഉയര്‍ന്ന് 1,039.60 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നു.