ചൈനയ്ക്ക് സംഗീതവുമായി ഗൂഗിള്‍

PROPRO
ചൈനയിലെ ഉപയോക്തള്‍ക്ക് ഇന്‍റര്‍നെറ്റില്‍ സംഗീതം തിരയാനുള്ള സംവിധാനം പ്രമുഖ സേര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ അവതരിപ്പിച്ചു. പകര്‍പ്പവകാശമുള്ള കമ്പനികളുടെ സംഗീത ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും ഇതില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഗൂഗിളിന്‍റെ പുതിയ സംരംഭം അനധികൃത സംഗീത ഡൌണ്‍ലോഡ് കാരണം പ്രതിസന്ധിയിലായ ചൈനയിലെ സംഗീത കമ്പനികള്‍ക്ക് പുതിയ വരുമാന മാര്‍ഗവും തുറന്ന് കൊടുത്തിരിക്കുകയാന്. ഇതിലൂടെ ലഭിക്കുന്ന വരുമാനം തങ്ങളുമായി സഹകരിക്കുന്ന കമ്പനികളുമായി പങ്ക് വെയ്ക്കുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്. ടോപ്200 ഡോട്ട് സി എന്‍ എന്ന സംഗീത സൈറ്റുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഗൂഗിളിന്‍റെ കടന്നു വരവ് ചൈനീസ് സേര്‍ച്ച് എഞ്ചിനായ ബൈഡു ഡോട്ട് കോമിന് ഉള്‍പ്പടെ വന്‍ ഭീഷണി ഉയര്‍ത്തുമെന്നാണ് സൂചന. പകര്‍പ്പവകാശമില്ലാത്ത സംഗീതം നേറ്റിലൂടെ വിറ്റത്തിന് ബൈഡു അടക്കമുള്ള ചൈനീസ് സേര്‍ച്ച് കമ്പനികള്‍ നിയമനടപടികള്‍ നേരിടുകയാണ്.ചൈനയില്‍ പ്രചരിക്കുന്ന സംഗീത ഫയലുകളില്‍ 99 ശതമാനവും അനധികൃതമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലോക സേര്‍ച്ച് വിപണിയില്‍ ഒന്നാം സഥാനക്കാരാണെങ്കിലും ചൈനയില്‍ ഗൂഗിളിന്‍റെ വിപണി പങ്കാളിത്തം കേവലം 26 ശതമാനമാണ്. ബൈഡുവാണ് ചൈനയിലെ ഏറ്റവും ജനപ്രീയ ഇന്‍റര്‍നെറ്റ് സേര്‍ച്ച് എന്‍‌ജിന്‍. എന്നാല്‍ തങ്ങളുടെ പുതിയ സംരഭത്തിലൂടെ ചൈനീസ് വിപണിയില്‍ ശക്തമായ സാനിധ്യം ഉറപ്പിക്കാനാകുമെന്നാണ് ഗൂഗിളിന്‍റെ പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക