ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍ഡ്, ടെലിഫോണ്‍ സേവന ദാതാക്കളായ രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്പനികളില്‍ ഒന്നായ എയര്‍ടെല്‍ ടെലിമീഡിയ സര്‍വീസസ് കോംബോ 499 പ്ലാന്‍ എന്ന പേരിലൊരു പാക്കേജ് പുറത്തിറക്കി.
ദക്ഷിണേന്ത്യയിലെ ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് ഈ പുതിയ പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പ്ലാന്‍ അനുസരിച്ച് ഉപയോക്താവിന് 2 എം.ബി.പി.എസ് വേഗതയിലുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷന് ലഭിക്കും. ഇതിനൊപ്പം ഒരു ജി.ബി അളവിലുള്ള സൌജന്യ ഡൌണ്‍ലോഡിംഗ് സൌകര്യവും ലഭിക്കും.
ഇത് കൂടാതെ 200 രൂപയ്ക്കുള്ള വോയിസ് കാള്‍ സേവനവും സൌജന്യമായി ലഭിക്കും. മറ്റൊരു പ്രത്യേകത ഈ പ്ലാനിലൂടെ ഒരു മിനിട്ടിന് ഒരു രൂപാ നിരക്കില്‍ എസ്.ടി.ഡി സൌകര്യവും ലഭ്യമാവും എന്നതാണ്.