കുട്ടികള്‍ക്കായി ലാപ്‌ടോപ്പ്

ചൊവ്വ, 8 ഏപ്രില്‍ 2008 (16:56 IST)
PROPRO
പേഴ്സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളിലെ മുന്‍‌നിരക്കാ‍രായ ഹ്യൂലറ്റ് പായ്ക്കാര്‍ഡ് (എച്ച് പി) കുട്ടികള്‍ക്കായി പുതിയ ലാപ്‌ടോപ്പുകള്‍ വിപണിയിലിറക്കുന്നു.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ലാപ്ടോപ്പില്‍ ഈ മെയില്‍‍, വേര്‍ഡ് പ്രോസസിംഗ് തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലാപ്‌ടോപ്പുകള്‍ പ്രധാനമായും വിദ്യാര്‍ത്ഥികളെയാണ് ലക്‍ഷ്യമിടുന്നത്.

വിലകുറഞ്ഞതും പരമാവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുമാണ് എച്ച് പി ലാപ്‌ടോപ്പുകള്‍ എന്നതിനാല്‍ സ്കൂളുകളെ കേന്ദ്രികരിച്ച് വിപണി പങ്കാളിത്തം ഉയര്‍ത്തുക എന്നതാണ് ലക്‍ഷ്യമെന്ന് എച്ച് പി അധികൃതര്‍ പറഞ്ഞു.

ഭാവിയില്‍ ഒരാള്‍ രണ്ട് ലാപ്ടോപ്പുകള്‍ വരെ ഉപയോഗിച്ച് തുടങ്ങും ഒന്ന് ഇ മെയിലുകള്‍ അയയ്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ക്കും. മറ്റൊന്ന് ഗൌരവമായ ജോലികള്‍ക്കും. അതിനാല്‍ എച്ച് പി ലാപ്ടോപ്പുകളുടെ ഭാരക്കുറവ് പുതിയൊരു വിപണി സാധ്യത കൂടി നല്‍കുന്നുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു.

8.9 ഇഞ്ച് വലിപ്പമുളള എച്ച് പി മിനിനോട്ടിന് മൂന്ന് പൌണ്ട് ഭാരം മത്രമേയുള്ളു. ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പിന് 500 ഡോളറായിരിക്കും തുടക്കത്തിലെ വിപണി വില. വിന്‍ഡോസ് വിസ്ത ഓപ്പറേറ്റിങ്ങ് സിസ്റ്റവും വേഗയതയേറിയ പ്രോസസറുകളും ഇന്‍സ്റ്റാള്‍ ചെയ്ത മോഡലുകള്‍ക്ക് വില അല്‍പ്പം കൂടി കൂടും.

മൈക്രോ‌പ്രോസസര്‍ നിര്‍മ്മാതാക്കളില്‍ ഇന്‍റലിനും എഡി എമ്മിനും പിന്നില്‍ മൂന്നാം സ്ഥാനത്തുള്ള വയ ടെക്നോളജീസ് ഇന്‍‌കിന്‍റെ പ്രോസസറുകളാണ് ലാപ്‌ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്.

സി ഡി, ഡിവിഡി ഡ്രൈവുകളില്ലെന്നതാണ് മിനി നോട്ടുകളുടെ ഏക ന്യൂനത. അവ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെങ്കിലും സ്കൂള്‍ അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സി ഡി/ഡിവിഡി ഡ്രൈവുകള്‍ നല്‍കാത്തതെന്ന് എച്ച് പി വക്താവ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ അനധികൃത ഗെയിമുകളിലേയ്ക്ക് പോകുന്നത് തടയാനാണിത്. ഇന്‍റലിന്‍റെ ക്ലാ‍സ്‌മേറ്റ് പിസികളോടും, അസുസ് ടെക്കിന്‍റെ ഈ പി സിയുമായാരിക്കും എച്ച് പിയ്ക്ക് വിപണിയില്‍ മത്സരിക്കേണ്ടി വരിക.

വെബ്ദുനിയ വായിക്കുക