ഒളിമ്പിക്‌സില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

തിങ്കള്‍, 4 ഓഗസ്റ്റ് 2008 (17:28 IST)
PROPRO
ഒളിമ്പിക്‌സിന്‍റെ പേരിലും സൈബര്‍ ലോകത്ത്‌ തട്ടിപ്പ്‌ അരങ്ങേറുന്നു. ലോക കായിക സംഗമവേദിയായ ഓളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ എത്തുന്നവരെയാണ്‌ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ലക്‍ഷ്യം വയ്‌ക്കുന്നത്‌.

ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വ്യാജ ടിക്കറ്റുകള്‍ നല്‌കുന്ന സംഭവത്തിനെതിരെ ഒളിമ്പിക്‌ കമ്മറ്റിതന്നെ രംഗത്തെത്തി. ഒളിമ്പിക്‌ ടിക്കറ്റുകള്‍ നേടാന്‍ ഓണ്‍ലൈന്‍ വഴി സമീപിച്ച വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്‌ തട്ടിപ്പ്‌ പറ്റിയത്‌.

ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ എത്തി കായിക താരങ്ങളുടെ കുടുംബ അംഗങ്ങളാണ്‌ വഞ്ചിക്കപ്പെട്ടവരില്‍ ഏറെയും. ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ്‌, അമേരിക്ക, ജപ്പാന്‍, നോര്‍വേ, ചൈന, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ വഞ്ചിക്കപ്പെട്ടത്‌.

ഓളിമ്പിക്‌സ്‌ കാണാന്‍ എത്തുന്നതിന്‌ ടിക്കറ്റ്‌ നല്‌കുന്ന എട്ട്‌ വ്യാജ വെബ്‌സൈറ്റുകളെ വരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌. വ്യാജ സൈറ്റുകളെ കുറിച്ച്‌ അറിയാമായിരുന്നിട്ടും ഐ ഒ സി നടപടി സ്വീകരിക്കാന്‍ വൈകി എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക