ഐ പോഡ്‌ മുഖം‌ മിനുക്കുന്നു

ബുധന്‍, 27 ഓഗസ്റ്റ് 2008 (14:52 IST)
PROPRO
ഐ ഫോണ്‍ ഇന്ത്യക്ക്‌ പുറത്ത്‌ തരംഗം സൃഷ്ടിക്കുമ്പോള്‍ മറ്റൊരു ഉത്‌പന്നമായ ഐ പോഡ്‌ പരിഷ്‌കരിച്ച്‌ വിപണിയില്‍ എത്തിക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

സെപ്‌തംബര്‍ ഒമ്പതിന്‌ പുതിയ ഐ പോഡ്‌ നാനോ അവതരിക്കും എന്നാണ്‌ ബ്ലോഗ്‌സ്‌പിയറിലെ പുത്തന്‍ വാര്‍ത്ത. പുത്തന്‍ സോഫ്‌ട്‌ വെയറുകളുമായി ഐ പോഡിന്‍റെ രൂപമാറ്റത്തില്‍ ഉടച്ച്‌ വാര്‍ക്കലുണ്ടാകുമെന്നാണ്‌ അറിയുന്നത്‌.

ഐ ട്യൂണ്‍ 8.0യും കൂട്ടത്തില്‍ അവതരിക്കും എന്നറിയുന്നു. ഐ പോഡിന്‍റെ കാര്യത്തിലും വന്‍ മാറ്റം വരാനിക്കുന്നു എന്നാണ്‌ ചില സാങ്കേതിക വാര്‍ത്താ ബ്ലോഗുകള്‍ ചൂണ്ടികാട്ടുന്നത്‌.

ഐപോഡുകളുടെ വില കുറയും എന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

വെബ്ദുനിയ വായിക്കുക