യുവജനങ്ങളെ ബോധവത്കരിക്കാന്‍ നെറ്റിലൂടെയുള്ള ആശയ വിനിമയം കൂടുതല്‍ മികച്ചതാണ് എന്ന തിരിച്ചറിവിലാണ് നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ അസോസിയേഷന്‍. അതു കൊണ്ടു തന്നെ എയ്‌ഡ്സ് ബോധവല്‍ക്കരണത്തിന്‍റെ പുതിയ പാതയായി ഇന്‍റര്‍ നെറ്റിനെ ഇവര്‍ സ്വീകരിച്ചത്.
ഇന്ത്യയിലെ എച്ച് ഐ വി ബാധിതരില്‍ മുന്നിലൊന്നും യുവജനങ്ങളാണ്. ഇത്തരക്കാരുടെ മുന്നില്‍ എയ്ഡ്സിനെതിരായ സന്ദേശം എത്തിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്‍ഷ്യമിടുന്നത്.
എച്ച് ഐ വിയെ കുറിച്ച് ബോധവത്കരണം നടത്താനുദ്ദേശിച്ചുകൊണ്ടുള്ള എസ് എം എസ് പ്രചാരണങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കും.കൂടുതല്‍ യുവതീയുവാക്കളെ എച്ച് ഐ വിടെസ്റ്റ് നടത്താന്‍ പ്രേരിപ്പിക്കുകയാണ് ഈ പ്രചാരണത്തിന്‍റെ ലക്‍ഷ്യം.