എച്ച്‌ടി‌സി ടച്ച് ക്രൂയിസ് പുറത്തിറക്കി

ബുധന്‍, 7 മെയ് 2008 (14:44 IST)
പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ എച്ച്‌ടി‌സി ടച്ച് ശ്രേണിയിലെ പുതിയ പ്രീമിയം മോഡല്‍ എച്ച്‌ടി‌സി ടച്ച് ക്രൂയിസ് പുറത്തിറക്കി.

നാവിഗേഷനായി ബില്‍ട്ട് ഇന്‍ ജിപിഎസ് ഉളള ആദ്യ എച്ച്‌ടി‌സി ഫോണാണിത്. എച്ച്‌ടി‌സി ടച്ച്, എച്ച്‌ടി‌സി ടച്ച് ഡുവല്‍ എന്നിവയുടെ പിന്‍‌ഗാമിയാണ് എച്ച്‌ടി‌സി ടച്ച് ക്രൂയിസ്.

ജിപിസ് കൂടി കൂട്ടിചേരുന്നതോടെ എച്ച്‌ടി‌സി ടച്ച് ക്രൂയിസ്, ടച്ച് സ്ക്രീ‍ന്‍ വിഭാഗത്തിലെ ഫോണുകളില്‍ പുതിയമാനം കൈവരിക്കുമെന്ന് എച്ച്‌ടി‌സി ഇന്ത്യ മാനേജര്‍ അജയ് ശര്‍മ്മ പറഞ്ഞു. മൂന്ന് മെഗാപിക്സല്‍ ഓട്ടോ ഫോക്കസ് ക്യാമറയടങ്ങുന്ന എച്ച്‌ടി‌സി ടച്ച് ക്രൂയിസില്‍ ഇ മെയില്‍ , ടെക്സ്റ്റ് മെസേജ്, കലണ്ടര്‍ ‍, അപ്പോയിന്‍റ്മെന്‍റ്സ്, കോണ്ടാക്ട്സ്, കാലാവസ്ഥ എന്നിവയെല്ലാം ഒറ്റ സ്പര്‍ശത്തില്‍ വിരല്‍തുമ്പിലെത്തും.

2.8 ഇഞ്ച് സ്ക്രീ‍നും വിന്‍ഡോസ് മൊബൈല്‍ 6 പ്രൊഫഷണല്‍ അപ്ലിക്കേഷനും ബില്‍ട്ട് ഇന്‍ വിന്‍ഡോസ് മീഡിയ പ്ലേയറുമടങ്ങുന്നതാണ് എച്ച്‌ടി‌സി ടച്ച് ക്രൂയിസ്.

ഇതിനു പുറമെ എഫ് എം റേഡിയൊ, 256 എംബി റാം. 128 ബി റോം എന്നിവയ്ക്കു പുറമെ മൈക്രൊ എസ്ഡി കാര്‍ഡ് സ്ലോട്ട്, ബിസിനസ് കാര്‍ഡുകളെ സപ്പോര്‍ട്ട് ചെയ്യുന്ന വേര്‍ഡ്‌കാര്‍ഡ് മൊബൈല്‍ , മാപ്പിങ്ങ് ആന്‍ഡ് നാവിഗേഷന്‍ സൊലൂഷന്‍ എന്നിവയെല്ലാമടങ്ങുന എച്ച്‌ടി‌സി ടച്ച് ക്രൂയിസിന് മുടക്കേണ്ടത് 32990 രൂപ.

വെബ്ദുനിയ വായിക്കുക