ഇനി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മോഹന്‍ലാല്‍ ആപ്ലിക്കേഷനും

ചൊവ്വ, 4 മാര്‍ച്ച് 2014 (10:57 IST)
PRO
മോഹന്‍ലാലിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. മോഹന്‍ലാലിന്റെ സിനിമാ വിശേഷങ്ങള്‍ അറിയിക്കുവാന്‍ വേണ്ടിയാണ് ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ആപ്ലികേഷന്‍ പുറത്തിറക്കിയത്.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയതായി മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചത്.

മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളുടെ ലിസ്റ്റ്, റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രങ്ങള്‍, മറ്റ് അണിയറപ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍. ട്രയിലര്‍, വിഡിയോ എന്നിവയും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോഹന്‍ലാലിനോട് അഭിപ്രായങ്ങള്‍ പറയാം- അടുത്തപേജ്



PRO
ബ്ലോഗ്, ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചുള്ള ഫോട്ടോ ഗ്യാലറി, മോഹന്‍ലാലിന്റെ കൈവശമുള്ള അപൂര്‍വ്വ കരകൌശല വസ്തുക്കളുടെ ചിത്രങ്ങള്‍ തുടങ്ങിയവയാണ് ആപ്ലിക്കേഷന്റെ സവിശേഷതകള്‍. അഭിപ്രായങ്ങള്‍ മോഹന്‍ലാലുമായി പങ്കുവയ്ക്കുന്നതിനും അവസരമുണ്ട്.

ഡൌണ്‍ലോഡ് ചെയ്യാന്‍- അടുത്തപേജ്


PRO
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആര്‍ക്കും ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം. ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്തും താരത്തിന്റെ ഫേസ്‌ബുക്ക് പേജില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.


ഫോട്ടോകള്‍ക്ക് കടപ്പാട്- മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജ്

വെബ്ദുനിയ വായിക്കുക