വിക്കി പീഡിയയ്‌ക്ക് പിന്നാലെ ഓണ്‍ലൈനില്‍ ഉപഭോക്താക്കളുടെ അറിവിനെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ പുതിയ സംവിധാനവുമായി എത്തുകയാണ് ഗൂഗിളും. ഓരോ ഉപഭോക്താക്കള്‍ക്കും അവരുടെ അറിവ് പകരുന്നതിനും ലാഭം ഉണ്ടാക്കുന്നതിനുമായി ഡിസൈന്‍ ചെയ്തിരിക്കുന്ന സംവിധാനത്തിന് നോല്‍ എന്നാണ് പേര്.
ഏഴ് മാസമായി നിലവിലുണ്ടെങ്കിലും വലരെ കുറച്ച് ക്ഷണിതാക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ ഇന്‍റര്‍നെറ്റ് എന്‍സൈക്കിള്‍ ഓഫ് പീഡിയ ഇനി എല്ലാവര്‍ക്കും മുന്നില്‍ തുറക്കും. പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്ന വിധത്തില്‍ വിപണനം കേന്ദ്രീകരിച്ചിരിക്കുന്ന ഇതിലെ പേജിലേക്ക് ഗൂഗിള്‍ അക്കൌണ്ടുള്ള ആര്‍ക്കും ലേഖനം ഉള്‍പ്പെടുത്താനാകും.
പരസ്യത്തില്‍ നിന്നും വരുമാനം ഉണ്ടായാല്‍ അത് ലേഖകനും ഗൂഗിളിനും പങ്കിട്ടെടുക്കുന്ന വിധത്തിലാണ് ‘നോലി’ ലെ സംവിധാനം ഒരുക്കിയിരിക്കുന്നത്. വെബ്ബിലെ ഏറ്റവും വലിയ റെഫറന്‍സ് ടൂളായ വിക്കി പീഡിയയോട് മത്സരിക്കുക എന്ന നിലയിലാണ് ഗൂഗിള്‍ നോല്‍ ഒരുക്കിയിരിക്കുന്നത്.എന്നിരുന്നാലും വിക്കി പീഡിയയില്‍ ഇത് വരെ 2.5 ദശലക്ഷം ഇംഗ്ലീഷ് ഭാഷയിലുള്ള ലേഖനങ്ങളും ഒരു ഡസനിലധികം മറ്റ് ഭാഷകളിലും അത്ര തന്നെ ലേഖനങ്ങള്‍ ഉണ്ട്.
നൂറു കണക്കിനു വ്യത്യസ്തങ്ങളായ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗൂഗിളും നോല്‍ തുടങ്ങിയത്. വിക്കിപീഡിയയില്‍ നിന്നും വ്യത്യസ്തമായി ഓരോ ലേഖകന്‍മാര്‍ക്കും അവരുടെ പേരുകള്‍ ലേഖനത്തിനൊപ്പം വയ്‌ക്കാം. വിശ്വാസ്യത വര്‍ദ്ധിപ്പിക്കുമെന്ന കണ്ടെത്തലാണ് ഇതിനു പിന്നില്‍. എന്നാല്‍ ഇത് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുത്തുന്നതിനു പകരം സേര്‍ച്ചിംഗ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയായിരിക്കുന്‍ അവതരിപ്പിക്കുക.