വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്‍ വിഗ്രഹം!

WD
ഏഴ് കിലോ ഭാരമുള്ള കല്ല് കൊണ്ട് നിര്‍മ്മിച്ച വിഗ്രഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ? വിഗ്രഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതും മുങ്ങുന്നതും വരും വര്‍ഷത്തില്‍ ഗ്രാമീണരുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ സ്വാധീനിക്കുമോ? ഇപ്രാവശ്യത്തെ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി നമുക്ക് യാത്ര ചെയ്യാം.

മദ്ധ്യപ്രദേശില്‍ ദേവാസ് ജില്ലയില്‍ ഹത്പിപിലിയ എന്ന ചെറിയ ഗ്രാമമുണ്ട്. ഇവിടത്തെ നരസിംഹ ക്ഷേത്രത്തിലെ കല്‍ വിഗ്രഹം എല്ലാ വര്‍ഷവും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അത്ഭുത സംഭവത്തിന് അനേകര്‍ സാക്‍ഷ്യംവഹിക്കുന്നു. എന്നാല്‍, എങ്ങനെ ഈ അത്ഭുതം സംഭവിക്കുന്നു. ഇതറിയാനായി ഞങ്ങള്‍ ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയുണ്ടായി. ഫോട്ടോഗാലറി കാണുക

എല്ലാ വര്‍ഷവും ദോള്‍ ഗ്യാരസിന്‍റെ (ഭാദവ മാസത്തിലെ പതിനൊന്നാം ദിവസം) അവസരത്തില്‍ നരസിംഹ മൂര്‍ത്തിയെ ആരാധിച്ച ശേഷം വിഗ്രഹം വെള്ളത്തില്‍ നിക്ഷേപിക്കുന്നു. അത്ഭുതമെന്ന് പറയട്ടെ, വിഗ്രഹം മുങ്ങിപ്പോകാതെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു. ഈ രംഗം വീക്ഷിക്കാനായി വന്‍ ജനക്കൂട്ടം തന്നെ എല്ലാ വര്‍ഷവും എത്താ‍റുണ്ട്.

WD
വിഗ്രഹം ഒരു പ്രാവശ്യം മാത്രമേ പൊങ്ങിവരുന്നുള്ളുവെങ്കില്‍ വരും വര്‍ഷത്തിലെ നാല് മാസം ഗ്രാമത്തില്‍ ഐശ്വര്യം കളിയാടുമെന്നാണ് മുഖ്യ പൂജാരിയായ ഗോപാല്‍ വൈഷ്ണവ പറയുന്നത്. വിഗ്രഹം മൂന്ന് പ്രാ‍വശ്യം താണും പൊങ്ങിയും വരികയാണെങ്കില്‍ ഒരു വര്‍ഷം മുഴുവനും ഗ്രാമത്തില്‍ ഐശ്വര്യം കളിയാടുമെന്നും അദ്ദേഹം പറഞ്ഞു.

WD
സ്ഥലവാസിയായ സോഹന്‍ലാല്‍ പറയുന്നത് താന്‍ ഈ സംഭവത്തിന് കഴിഞ്ഞ 20-25 വര്‍ഷമായി സാക്‍ഷ്യം വഹിക്കുന്നു എന്നാണ്. ഗ്രാമീണര്‍ക്ക് നരസിംഹ മൂര്‍ത്തിയുടെ വിഗ്രഹത്തില്‍ വലിയ വിശ്വാസമാണുള്ളതെന്ന് സോഹന്‍ ലാല്‍ പറഞ്ഞു.

ഭഗവാന്‍റെ അത്ഭുത പ്രവൃത്തിക്ക് താനും സാക്‍ഷ്യം വഹിച്ചിട്ടിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ പൂജാരിയും പറയുന്നു. ക്ഷേത്രത്തിലെ പൂജാരിമാര്‍ തന്നെ വിഗ്രഹം വെള്ളത്തില്‍ മുക്കിയിട്ടുണ്ടെങ്കിലും അത് പെട്ടെന്ന് തന്നെ ഉയര്‍ന്ന് വരുന്നത് അത്ഭുതം തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

മൂന്ന് പ്രാവശ്യമാണ് വിഗ്രഹം നദിയില്‍ മുക്കുന്നത്. കഴിഞ്ഞ പ്രാവശ്യം രണ്ട് തവണ മാത്രമേ വിഗ്രഹം പൊങ്ങി വന്നുള്ളൂ. അതേസമയം, ഈ വര്‍ഷം ഒരു പ്രാവശ്യം മാത്രമാണ് വിഗ്രഹം പൊങ്ങിവന്നത്.

WD
വേനല്‍ക്കാലത്ത് നദിയില്‍ വെളളം വറ്റിയാലും ദോള്‍ ഗ്യരസ് വേള ആകുമ്പോഴേക്കും വെള്ളം നിറയുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ഈ വേളയില്‍ നദിയില്‍ വെള്ളം വറ്റിയ സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഗ്രാമീ‍ണര്‍ പറയുന്നു.

വിഗ്രഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കാനുള്ള കാരണമെന്താണ്. വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്ന ശിലയുടെ പ്രത്യേകത കൊണ്ടോ അതോ ഈശ്വരന്‍റെ അത്ഭുത പ്രവൃത്തിയാണോ ഇത്. നിങ്ങള്‍ തന്നെ പറയൂ...

പ്രതിമ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്