നിങ്ങളുടെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണോ? വാസ്തു പറയുന്നത്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 ജനുവരി 2025 (17:13 IST)
വീടുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചെയ്യാന്‍ പലരും വാസ്തുശാസ്ത്രത്തെ ആശ്രയിക്കാറുണ്ട്. വീടിന്റെ സ്ഥാനം തുടങ്ങി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വരെ വാസ്തു നോക്കുന്നവരുണ്ട്. ശരിയായ വാസ്തുശാസ്ത്രപ്രകാരം ഓരോ സ്ഥാനങ്ങളും നിശ്ചയിക്കുന്നത് വഴി വീടിന് ഐശ്വര്യവും സമാധാനവും ഒക്കെ ഉണ്ടാകുമെന്നാണ് വിശ്വാസം. 
 
വാസ്തുശാസ്ത്രപ്രകാരം കാര്‍ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനും ഐശ്വര്യം ഉണ്ടാകാനുമാണ്. ഇത് പ്രകാരം വടക്ക് പടിഞ്ഞാറ് ദിശയില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ വിജയവും ഐശ്വര്യവും കൊണ്ടുവരും. മറ്റൊന്ന് തെക്ക് പടിഞ്ഞാറ് ദിശയാണ്. അതുപോലെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന മറ്റൊരു സ്ഥാനം പടിഞ്ഞാറ് ദിശയാണ്. 
 
അതോടൊപ്പം തന്നെ വടക്കോ കിഴക്കോ ദിശ അഭിമുഖീകരിച്ച് ആയിരിക്കണം പാര്‍ക്ക് ചെയ്യേണ്ടതെന്നും പറയപ്പെടുന്നു. കൂടാതെ തെക്കു കിഴക്ക് ദിശയില്‍ ഒരിക്കലും പാര്‍ക്ക് ചെയ്യരുതെന്നും വാസ്തുശാസ്ത്രത്തില്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍