ബാധയൊഴിപ്പിക്കാന്‍ ചൂരല്‍ പ്രയോഗവും കുരുതി കഴിക്കലുമൊക്കെ എത്രയോ നമ്മള്‍ കേട്ടിരിക്കുന്നു. എന്നാല്‍ ഇതൊന്നുമില്ലാതെ കേവലം ഒരു മുങ്ങിക്കുളിയിലൂടെ ഇതിന് കഴിഞ്ഞാലോ. അത്ഭുതം കൊണ്ട് കണ്ണു മിഴിക്കേണ്ട. അങ്ങനെയും വിശ്വാസങ്ങളുണ്ട്.
ദുര്‍മന്ത്രവാദങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന “ഹുസൈന്തെക്രി”യിലെ ചില ആളുകളാണ് ഈ വിശ്വാസത്തിന്‍റെ പിന്‍മുറക്കാര്‍. ഇവിടുത്തെ മാലിന്യം നിറഞ്ഞ വെള്ളത്തില്‍ മുങ്ങിക്കുളിച്ചാല്‍ ഏതു പിശാചും ഒഴിഞ്ഞു പോകുമെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്.
അഴുക്കുചാലിലെ ഈ മുങ്ങിക്കുളിയിലൂടെയുള്ള ബാധയൊഴിപ്പിക്കല്‍ കാണാന്‍ അതിരാവിലെ തന്നെ ഞങ്ങള്‍ ഹുസൈന്തെക്രിയിലെത്തി. ആരേ ബാബാ രേ.. എന്ന് ഉറഞ്ഞ് പാടിക്കൊണ്ട് രണ്ട് സ്ത്രീകളാണ് ഞങ്ങളെ എതിരേറ്റത്. വിചിത്രമായ അവരുടെ സ്വഭാവ ചേഷ്ടകള്‍ തീര്‍ച്ചയായും അമ്പരപ്പിച്ചു. ജമുനാ ബായി, കസൂര്‍ബി എന്നാണ് ഇവരുടെ പേരുകള്‍. ജമുനയുടെ ഭര്‍ത്താവ് അടുത്തുതന്നെ ഉണ്ടായിരുന്നു.
FILE
WD
കുറച്ചു ദിവസമായി ജമുന ഭ്രാന്തിയെ പോലെയാണ് പെരുമാറുന്നതെന്ന് അയാള്പറഞ്ഞു. പ്രേതബാധയുള്ളതായി പറഞ്ഞ ഒരു പുരോഹിതനാണ് അവരെ ഇങ്ങോട്ട് അയച്ചിരിക്കുന്നത്. “രണ്ടാഴ്ച മുമ്പ് ഇവിടെ വന്നിരുന്നു. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ഉണ്ടായ പ്രതികരണം മികച്ചതായിരുന്നു. അഞ്ച് “ജുമാസ്” അഥവാ മുങ്ങിക്കുളി നടത്തുന്നതിലൂടെ ജമുന ആരോഗ്യം വീണ്ടെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന്” അയാള്‍ പറഞ്ഞു.
ഹസ്രത്ത് ഇമാമിന്‍റെ പേരിലുള്ള വിശുദ്ധ സ്ഥലത്തേക്കാണ് ഞങ്ങള്‍ പിന്നീട് കടന്നത്. ഇവിടെ പ്രത്യേക ഖബറൊന്നും ഉണ്ടായിരുന്നില്ല. അവിടുത്തെ അന്തരീക്ഷം ഞങ്ങളെ ഞെട്ടിച്ചു. സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ഉച്ചത്തിലുള്ള നിലവിളിയാണ് എങ്ങും കേട്ടത്. ഭൂരിപക്ഷത്തേയും ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നു. അപ്രതീക്ഷിതമായി ആരെങ്കിലും വന്നു പെട്ടാല്‍ മനോനില തെറ്റുമെന്ന് ഉറപ്പ്. അത്രയ്ക്കും ഭയാനകമായിരുന്നു അത്.
ബാധകൂടിയവര്‍ ഇവിടെ മുങ്ങിക്കുളിക്കും. അതിനു ശേഷം ചരട് കെട്ടും. ഒന്ന് കഴുത്തിലും അണിയും. പിശാചു ബാധയുള്ളവരാണെങ്കില്‍ ഈ ചരട് കെട്ടിക്കഴിഞ്ഞാല്‍ സമനില തെറ്റിയവരെ പോലെ പെരുമാറാന്‍ തുടങ്ങുമെന്ന് ഹസ്രത്ത് ഇമാം തൈമുരി പറഞ്ഞു. തുടര്‍ന്ന് ഇവരെ അഴുക്കു നിറഞ്ഞ കുളത്തിലേക്ക് കുളിക്കാന്‍ വിടും.
FILE
WD
ബാധകൂടിയവര്‍ മുങ്ങിക്കുളിക്കുന്ന ഈ കുളം കണ്ട് ഞങ്ങള്‍ ഞെട്ടി. നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവനും വന്നു നിറയുന്നത് ഇവിടെയാണ്. അവിടെയാണ് രോഗികള്‍ മുങ്ങിക്കുളിക്കുന്നത്. ഇവിടെ മുങ്ങിക്കുളിച്ചതു കൊണ്ട് ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് മറ്റൊരു പുരോഹിതനായ നവാബ് സര്വര്‍ പറഞ്ഞു.
അവിടെ വച്ചാണ് സക്കീന എന്ന പെണ്‍കുട്ടിയെ ഞങ്ങള്‍ കണ്ടു മുട്ടിയത്. സക്കീനയുടെ അമ്മയ്ക്ക് ബാധകൂടിയിരിക്കുകയാണ്. അത് തന്നിലേക്ക് കൂടി വരാതിരിക്കാനാണ് അവള്‍ ഇവിടെ മുങ്ങിക്കുളിക്കാന്‍ എത്തിയത്.
FILE
WD
ദുഃഖാവസ്ഥ ആഘോഷിക്കുന്നതിനുള്ള സമയമാണ് ഇതെന്ന് ഞങ്ങള്‍ കേട്ടു. ലോബാന്‍ എന്നു വിളിക്കുന്ന ഈ വേളയില്‍ ആളുകള്‍ സമനില തെറ്റിയ പോലെയുള്ള ചില പ്രവര്‍ത്തികളാണ് നടത്തുക.
വിശ്വാസത്തിന്‍റെ ചരിത്രം
FILE
WD
ജാവ്രയിലെ നവാബായിരുന്ന ഇസ്മായില്‍ അലിയുടെ ഭരണകാലത്ത് ദസറയും മുഹറവും ഒരേദിവസം വരികയുണ്ടായി. ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും ഇടയില്‍ ഭിന്നത ഉണ്ടാക്കിയ സംഭവത്തില്‍, ദസറ ആഘോഷിക്കാനായിരുന്നു നവാബിന്‍റെ തീരുമാനം.
ഇതില്‍ മുസ്ലീംങ്ങള്‍ ക്ഷുഭിതരാവുകയും മുഹറം ഒത്തുചേരല്‍ നിഷേധിക്കപ്പെടുകയും ചെയ്തു. മുഹറത്തിന് തൊട്ടു പിറ്റേന്ന്, ഈ സ്ഥലത്തു നിന്ന് ഒരു രത്നം കണ്ടെത്തി. ഇവിടെ ആത്മാക്കള്‍ പീഢ അനുഭവിക്കുകയാണെന്ന് നവാബ് തിരിച്ചറിഞ്ഞു. തെറ്റു മനസിലാക്കിയ നവാബ് ദുഃഖാചരണത്തിനായി ഒത്തുചേരുന്നതിന് ഉത്തരവിട്ടു. ആ ദിവസം മുതല്‍ ആത്മീയ കേന്ദ്രമായി അറിയപ്പെടുന്ന ഈ സ്ഥലം നിരവധി പ്രശ്നങ്ങള്‍ക്കുള്ള ചികിത്സാ കേന്ദ്രമായി മാറുകയും ചെയ്തു.
ഈ സ്ഥലവുമായി ബന്ധപ്പെട്ട വിശ്വാസം നിരവധി പേര്‍ പങ്കുവയ്ക്കുകയുണ്ടായി. ‘ബാബാ സാഹിബാണ് ഞങ്ങള്‍ക്ക് ഈ സ്ഥലം നല്‍കിയത്. അതില്‍ എപ്പോഴും നന്ദിയുണ്ടാവുമെന്ന്’ പവന്‍ എന്നൊരാള്‍ പറഞ്ഞു. ബാധ കൂടിയ തന്‍റെ കുട്ടികളെ ബാബാ സാഹിബ് രക്ഷിക്കുമെന്നാണ് പവന്‍റെ വിശ്വാസം.
FILE
WD
ആ ദിവസം മുഴുവന്‍ഞങ്ങള്‍ആ പരിസരങ്ങളില്‍ ചെലവഴിച്ചതില്‍ നിന്ന് ഒരു കാര്യം ഞങ്ങള്‍ക്ക് ബോധ്യമായി. ഇവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും വിദ്യാഭ്യാസം തീരെയില്ലാത്ത ഗ്രാമീണരാണ്. എന്നാല്‍ ഇവിടെ നിന്ന് ആത്മീയ ശാന്തി ലഭിക്കുന്നതായി കുറേ നാളായി ഇവിടെ താമസിച്ചു വരുന്ന ഇമ്രാന്‍ പറഞ്ഞു. അമേരിക്കയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള ആളാണ് വിദ്യാര്‍ഥിയായ ഇമ്രാന്‍.
എന്നാല്‍ ഇതൊരു തരം ഉന്‍മാദാവസ്ഥ ആണെന്നാണ് സൈക്കോളജിസ്റ്റായ ഡോ. രമണി പറയുന്നത്. ‘ഈ രോഗത്തില്‍, രോഗികള്‍ ഭ്രാന്തു പിടിച്ചവരെ പോലെ പെരുമാറും. സിഡോസിറാസ് എന്നൊരു രോഗമുണ്ട്. ഇവിടെ രോഗികള്‍ വിഷാദമൂകരായിരിക്കും. ഈ രോഗങ്ങള്‍ ചികിത്സിക്കാന്‍ വളരെ എളുപ്പമാണ്’. ചികിത്സയെ കുറിച്ച് പിന്നാക്കരും നിരക്ഷരരുമായവര്‍ക്ക് ഇടയില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നാണ് രമണി വ്യക്തമാക്കുന്നത്.