വിശ്വാസം, അത്ഭുതങ്ങളിലൂടെ

WDWD
ശൂന്യമായിരുന്ന കൈകളില്‍ ശിവലിംഗം പ്രത്യക്ഷമാക്കുക...ഭക്തജനങ്ങള്‍ക്കായി അന്തരീക്ഷത്തില്‍ നിന്ന് വിഭൂതി സൃഷ്ടിക്കുക... അവര്‍ക്കായി ആഭരണങ്ങളും മറ്റ് വിലയേറിയ വസ്തുക്കളും ശൂന്യതയില്‍ നിന്ന് വരുത്തുക...ഭഗവാന്‍ സായിബാബ തന്‍റെ ആശ്രമമായ പ്രശാന്തിനിലയത്തില്‍ ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നു.

അത്ഭുതം തോന്നുന്നോ? ഇതൊക്കെ ഭഗവാന്‍ സത്യസായി ബാബയുടെ ലീലകളാണ്. ഈ ആഴ്ചയിലെ വിശ്വസിച്ചാ‍ലും ഇല്ലെങ്കിലും പരമ്പരയില്‍ ഞങ്ങള്‍ നിങ്ങളുടെ ശ്രദ്ധക്ഷണിക്കുന്നത് സത്യസായിബാബയുടെ അത്ഭുത പ്രവര്‍ത്തികളിലേക്കാണ്.

WDWD
ഭഗവാന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടെന്നും രോഗപീഡകള്‍ സുഖപ്പെടുത്താന്‍ കഴിയുമെന്നും അനുയായികള്‍ വിശ്വസിക്കുന്നു. ഭക്തരുടെ വേദന തന്നിലേക്കാവാഹിച്ചാണ് ഭഗവാന്‍ രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കുന്നതെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. ദിവസവും അദ്ദേഹം അന്തരീക്ഷത്തില്‍ നിന്ന് വിഭൂതി സൃഷ്ടിക്കുന്നു. ചിലപ്പോള്‍ ആഹാരം, മോതിരങ്ങള്‍, നെക്‍‌ലേസുകള്‍ വാച്ചുകള്‍ എന്നിവയായിരിക്കും സൃഷ്ടിച്ചെടുക്കുന്നത്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക


WDWD
ഇതിന് പുറമെ, പെട്ടെന്ന് അപ്രത്യക്ഷമാകല്‍, കല്ല് കല്‍ക്കണ്ടമാക്കുക, വെള്ളം മറ്റ് പാനീയമാക്കുക, ഭക്തരുടെ ആവശ്യത്തിനനുസൃതമായ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുക, ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇരട്ടിയാക്കുക, ഏത് വൃക്ഷത്തില്‍ നിന്നും ഫലവര്‍ഗ്ഗങ്ങള്‍ ഉല്പാദിപ്പിക്കുക, കാ‍ലാവസ്ഥ നിയന്ത്രിക്കുക, പല ദൈവങ്ങളായി രൂപം മാറുക, സ്വന്തം ശരീരത്തില്‍ നിന്ന് ജ്യോതി പ്രസരിപ്പിക്കുക തുടങ്ങിയ അത്ഭുതങ്ങളും ഭഗവാന്‍ ഭക്തര്‍ക്കായി കാണിക്കാറുണ്ട്.

ഇതെല്ലാം ദൈവികതയുടെ ബഹിര്‍സ്ഫുരണമാണെന്നാണ് സായി ബാബ അവകാശപ്പെടുന്നത്. എന്നാല്‍, ഇത്തരത്തിലൊന്നും തന്നെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി കാണിക്കില്ല എന്നും ബാബ പറയുന്നു. സായിബായുടെ പ്രകടനങ്ങള്‍ കൈയ്യടക്കം കൊണ്ട് മാത്രമാണെന്നാണ് വിമര്‍ശകരില്‍ ഒരു പക്ഷം അഭിപ്രായപ്പെടുന്നത്.

WDWD
സത്യ സായി ബാബയെ കുറിച്ച് ചില ആനുകാലികങ്ങളില്‍ കവര്‍ സ്റ്റോറി തന്നെ വന്നിരുന്നു.ഭഗവാന്‍റെ ലീലാ വിലാ‍സങ്ങള്‍ തട്ടിപ്പാണെന്ന ചില മാന്ത്രികരുടെ അഭിപ്രായങ്ങളും അതില്‍ വന്നിരുന്നു.അന്തരീക്ഷത്തില്‍ നിന്ന് സ്വര്‍ണ്ണം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണ നിയന്ത്രണ നിയമ പ്രകാരം ചില വ്യക്തികള്‍ ഭഗവാനെതിരെ കേസ് നല്‍കിയിരുന്നു. എന്നാല്‍, കേസ് തള്ളിപ്പോകുകയുണ്ടായി.

WDWD
ഭഗവാനെതിരെ നിരവധി പ്രചരണങ്ങള്‍ ഉണ്ടായെങ്കിലും അദ്ദേഹത്തിന് ചില അതിന്ദ്രീയ ശക്തികളുണ്ടെന്ന് വിമര്‍ശകരില്‍ ചിലരും വിശ്വസിക്കുന്നുണ്ടെന്ന് സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. 2007 ഒക്ടോബറില്‍ താന്‍ ചന്ദ്രനില്‍ പ്രത്യക്ഷപ്പെടുമെന്ന് ഭഗവാന്‍ പ്രഖ്യാപിക്കുകയുണ്ടായി. കാണാനാഗ്രഹിക്കുന്നവര്‍ വിമാനത്താവളത്തിലേക്ക് വരാനും ഭഗവാന്‍ ആവശ്യപ്പെട്ടെങ്കിലും ആകാശം മേഘാവൃതമായതിനാല്‍ പരിപാടി നടന്നില്ല. ഒരു മണിക്കൂര്‍ കാത്ത് നിന്നെങ്കിലും അന്തരീക്ഷം അനുകൂലമാകാത്തതിനാല്‍ ഭഗവാന് പിന്തിരിയേണ്ടി വന്നു.

അത്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിന് സായി ട്രസ്റ്റ് വിശദീകരണമൊന്നും നല്‍കിയില്ല. എന്നാല്‍,ഭഗവാന്‍റെ ഇടിയുന്ന ജനപ്രീതി വര്‍ദ്ധിപ്പിക്കാനുള്ള പ്രചരണം ആയിരുന്നു ഇതെന്നും വിമര്‍ശനമുണ്ടായി.

WDWD
ഞാന്‍ ദൈവമാണ്. നിങ്ങളും ദൈവമാണ് .ഞാനും നിങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം ഞാനത് തിരിച്ചറിയുകയും നിങ്ങള്‍ അത് തിരിച്ചറിയുകയും ചെയ്യാതിരിക്കുകയാണെന്നതാണ് ”.

വിമര്‍ശകരോട് ഭഗവാന്‍ സത്യസായി ബാബയുടെ മറുപടി ഇതാണ്. ഇതെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെങ്കിലും അറിയിക്കുമല്ലോ?

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

സായിബാബ വിഭൂതി സൃഷ്ടിക്കുന്നത്