രാമന്‍ രക്ഷിച്ച ഗ്രാമം!

WDWD
ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് തിവാദിയ എന്ന കൊച്ചു ഗ്രാമത്തിലേക്കാണ്. മധ്യപ്രദേശിലെ ദേവാസിന് അടുത്താണ് തിവാദിയ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തിലെ മുഴുവന്‍ ആളുകളും ഭഗവാന്‍ ശ്രീരാമന്‍റെ ഭക്തരാണ്. ദുരിതങ്ങളില്‍ പെട്ട് ഉഴറിയ അവരുടെ ജീവിതം സാധാരണ നിലയിലാക്കിയത് ശ്രീരാമചന്ദ്രനാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ഫോട്ടോഗാലറി
പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിവാദിയ പകര്‍ച്ച വ്യാധികളുടെയും പട്ടിണിയുടെയും വരള്‍ച്ചയുടെയും പിടിയില്‍ അമര്‍ന്നിരിക്കുകയായിരുന്നുവത്രേ. സിന്ധ് ഹനുമാന്‍ ക്ഷേത്രത്തില്‍ അഖണ്ഡ രാമായണ പാരായണം ആരംഭിച്ചതോടെ കഥകള്‍ മാറി, രാമായണ പാരായണത്തിന് കെടാവിളക്കും തെളിയിച്ചിരുന്നു.

WDWD
അഖണ്ഡ രാമായണ പാരായണം ആരംഭിച്ചതു മുതല്‍ ഗ്രാമീണരുടെ ജീവിതത്തിലേക്ക് സന്തോഷവും തിരികെ വന്നു എന്ന് ക്ഷേത്രത്തിലെ പൂജാരി ധര്‍മ്മേന്ദ്ര വ്യാസ് പറയുന്നു. രാമായണപാരായണത്തിനു മുമ്പ് ഗ്രാമത്തില്‍ 300 അടി താഴ്ചയിലായിരുന്നു ജലസ്രോതസ്സ്. എന്നാല്‍ പാരായണം തുടങ്ങിക്കഴിഞ്ഞ് 30 മുതല്‍ 40 അടി താഴ്ചയില്‍ നിന്ന് ജലം ലഭ്യമായി തുടങ്ങി. ചിലയിടങ്ങളില്‍ അഞ്ച് അടി താഴ്ചയില്‍ നിന്ന് പോലും ജലം ലഭിക്കുന്നുണ്ട് എന്നും വ്യാസ് അവകാശപ്പെടുന്നു.

WDWD
നവരാത്രികാലത്ത് രാമായണ പാരായണം നടക്കുന്ന സമയത്ത്, ക്ഷേത്രത്തിനു മേല്‍ ശക്തമായ ഇടിമിന്നല്‍ പതിച്ചിട്ടും പാരായണ സംഘത്തിലെ ആര്‍ക്കും ഒരു പോറല്‍ പോലും ഏറ്റില്ല എന്ന് ധര്‍മ്മേന്ദ്ര വ്യാസ് പറയുന്നു. ഗോരേലാല്‍ എന്നയാള്‍ക്ക് മാനസിക രോഗം മാറി സാധാരണ ജീവിതം നയിക്കുന്നതും രാമായണ പാരായണത്തിന്‍റെ പുണ്യമായി വ്യാസ് ചൂണ്ടിക്കാണിക്കുന്നു.

രാമായണ പാരായണം തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷാനുഭവങ്ങള്‍ തന്നു എന്നാണ് ഗ്രാമീണരുടെയും പക്ഷം. രാമായണ പാരായണം തുടങ്ങിയ ശേഷം എല്ലാവരും പണ്ടത്തേതിനെക്കാള്‍ വളരെയധികം സന്തോഷമുള്ളവരായി തീര്‍ന്നു എന്നും അവര്‍ പറയുന്നു.

WDWD
അഖണ്ഡ രാമായണ പാരായണം മൂലം മനോരോഗ ശാന്തി ലഭിക്കും എന്ന് നിങ്ങള്‍ കരുതുന്നോ. രാമായണ പാരായണം ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്തുമെന്നതിനെ കുറിച്ച് നിങ്ങള്‍ എന്ത് കരുതുന്നു. ഞങ്ങളെ അറിയിക്കൂ.

രാമായണ പാരായണം മനോരോഗ ശാന്തി നല്‍കും എന്നത്