പൂച്ച സ്നേഹം അതിരുകടന്നാല്‍!

വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ പല വ്യത്യസ്ത സംഭവങ്ങളും ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തവണ തികച്ചും അപരിചിതമായി തോന്നാവുന്ന ഒരു കാര്യമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. ഫോട്ടോഗാലറി


വളര്‍ത്ത് മൃഗങ്ങളോട് ഉടമകള്‍ക്കുള്ള പ്രിയം എല്ലാവര്‍ക്കുമറിയാവുന്നതാണ്. എത്രയോകാലം മുമ്പ് മുതല്‍ക്കേ മനുഷ്യര്‍ വളര്‍ത്ത് മൃഗങ്ങളെ താലോലിച്ചു വളര്‍ത്തുന്നു. ചിലഘട്ടങ്ങളില്‍ വളര്‍ത്ത് മൃഗങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാനായി ഉടമകള്‍ ചില അസാധാരണ കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാല്‍, ഇങ്ങനെ ഉണ്ടാകുമ്പോ‍ള്‍ അത് വെറും പ്രദര്‍ശനമായി മാറുന്നു. അത്തരത്തില്‍ ഒരു

പൂച്ചയും നായയും ജന്മനാ തന്നെ ശത്രുക്കളാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ബില്ലു എന്ന നായയും നാന്‍സി എന്ന പൂച്ചക്കുട്ടിയുടെയും കഥ ഇതിനപവാദമാണ്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു കുടുംബത്തില്‍ നാല് വര്‍ഷമായി വളര്‍ത്തുകയായിരുന്നു ബില്ലുവിനെ. ഒരു ദിവസം ഈ കുടുംബത്തിന് ഒരു പൂച്ചക്കുട്ടിയെ ലഭിച്ചു. ബില്ലുവിന്‍റെ മുഖത്തോട് പൂച്ചക്കുട്ടിയുടെ മുഖത്തിനും സാദൃശ്യമുണ്ടായിരുന്നു.

WD
വീട്ടുകാര്‍ പൂച്ചക്കുട്ടിക്ക് നാന്‍സി എന്ന പേരുനല്‍കി. അവര്‍ക്ക് നാന്‍സിയെ ബില്ലു ഉപദ്രവിക്കുമെന്ന ഭയവുമുണ്ടായിരുന്നു. എന്നാല്‍, ബില്ലുവിന്‍റെ പെരുമാറ്റം ഏവരെയും അത്‌ഭുതപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു. സ്വന്തം കുട്ടിയോടെന്ന പോലെയാണ് ബില്ലു നാന്‍സിയെന്ന് പേരിട്ട പൂച്ചക്കുട്ടിയെ ശുശ്രൂഷിക്കാന്‍ തുടങ്ങിയത്.

WD
നാന്‍സിക്ക് ബില്ലു സ്വന്തം പാല്‍ നല്‍കാനും തുടങ്ങി. ഉടമ ഇക്കാര്യം മൃഗഡോക്ടറുടെ ശ്രദ്ധയില്‍‌പെടുത്തിയപ്പോള്‍ ബില്ലുവും നാന്‍സിയും തമ്മിലുള്ള മാനസിക ഐക്യം മൂലമാണ് ഇതെന്നായിരുന്നു അഭിപ്രായം. എന്നാല്‍, ഈ ബന്ധം അധിക നാള്‍ തുടരാനായില്ല. പത്ത് മാസം കഴിഞ്ഞപ്പോള്‍ കുടുംബത്തെയാകെ ദു:ഖത്തിലാഴ്ത്തി നാന്‍സി ചത്തു.

പിന്നീടാണ് ശരിക്കുമുള്ള നാടകം തുടങ്ങിയത്. മനുഷ്യരുടെ ശവദാഹം നടത്തുന്നത്പോലെ എല്ലാ ആചാരാനുഷ്ഠാനങ്ങളോടെയുമായിരുന്നു നാന്‍സിയെ സംസ്കരിച്ചത്. ബാന്‍ഡ് സംഘത്തിന്‍റെ വാദ്യങ്ങളും അകമ്പടിയായുണ്ടായിരുന്നു.

വളര്‍ത്ത് മൃഗങ്ങളോടുള്ള സ്നേഹവും ദയയുമൊക്കെ അഭിനന്ദനാര്‍ഹമാണ്. എന്നാല്‍, അതിന്‍റെ പേരില്‍ ഇത്രയൊക്കെ കാട്ടിക്കൂട്ടേണ്ടതുണ്ടോ എന്നതാണ് ചോദ്യം. എന്താണ് നിങ്ങളുടെ അഭിപ്രായം... ഞങ്ങള്‍ക്കെഴുതുക...