ദൈവത്തെക്കാള്‍ ആരാധ്യനായ അസുരന്‍!

WDWD
അസുരനെ ക്ഷേത്രത്തില്‍ കുടിയിരുത്തി കുലദൈവമായി ആരാധിക്കുക! സാധാരണഗതിയില്‍ വിശ്വസിക്കാന്‍ പ്രയാസമുള്ള ഇക്കാര്യത്തെ കുറിച്ചാണ് വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ ഞങ്ങള്‍ വിവരിക്കുന്നത്. മഹാരാഷ്ട്രയിലെ നന്ദൂര്‍ നിംബദൈത്യ എന്ന ഗ്രാമമാണ് വിചിത്രമായ ഈ ആരാധനയുടെ വേദി.

ഈ ഗ്രാമത്തിന്‍റെ മറ്റൊരു പ്രത്യേകതയും നിങ്ങള്‍ക്ക് വിചിത്രമായി തോന്നിയേക്കാം. ഇവിടെ ഹനുമാന്‍ എന്ന പേരുപോലും ആരും ഉച്ചരിക്കില്ല എന്നുമാത്രമല്ല ഒരൊറ്റ ഹനുമാന്‍ ക്ഷേത്രം പോലും ഇവിടെ കാണാന്‍ സാധിക്കുകയുമില്ല. ഫോട്ടോഗാലറി കാണുക

ഇതെന്താ ഇങ്ങനെ എന്ന ചിന്തയ്ക്ക് മറുപടിയായി പറയാനുള്ളത് ഒരു കഥയാണ്. രാവണന്‍ സീതയെ അപഹരിച്ച സമയം. ശ്രീരാമ ഭഗവാന്‍ പത്നിയെ തിരഞ്ഞിറങ്ങിയ സമയത്ത് കേദാരേശ്വറില്‍ വാല്‍മീകി മഹര്‍ഷിയുടെ അടുത്ത് കുറച്ചു ദിവസം തങ്ങി. ഇക്കാലത്ത് നിംബദൈത്യന്‍ എന്ന അസുരന്‍ രാമനെ സേവിച്ച് ഭഗവാന്‍റെ പ്രീതിക്ക് പാത്രമായി. നിംബദൈത്യന്‍റെ പരിചരണത്തില്‍ അതീവ സന്തുഷ്ടി പ്രകടിപ്പിച്ച ശ്രീരാമന്‍ ദൈത്യന് ഒരു വരം നല്‍കി. ഈ ഗ്രാമത്തിലുള്ളവര്‍ ആരും ഹനുമാനെ ആരാധിക്കില്ല എന്നും പകരം നിംബദൈത്യനെ ആരാധിക്കുമെന്നുമായിരുന്നു വരം.

WDWD
ഇതിനു ശേഷം ഗ്രാമത്തിലെ എല്ലാവരുടെയും കുല ദൈവം നിംബദൈത്യനായി എന്നാണ് വിശ്വാസം. പിന്നീട്, ഈ ഗ്രാമത്തിലുള്ളവര്‍ ഹനുമാനെ ആരാധിച്ചിട്ടില്ല. ഇതിനുശേഷം ഹനുമാന്‍റെ പേരുള്ള ആരെങ്കിലും ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ സ്വന്തം പേരു മാറ്റണം എന്ന രസകരമായ സ്ഥിതിവിശേഷവും നിലവില്‍ വന്നു.

WDWD
“ഹനുമാന്‍റെ പേരിലുള്ള ഒരു പ്രമുഖ ഇന്ത്യന്‍ കമ്പനി പുറത്തിറക്കുന്ന കാറുകള്‍ ഇവിടുത്തുകാര്‍ ഉപയോഗിക്കാറില്ല. ജീവിതവൃത്തി തേടി വിദൂരനാടുകളില്‍ കഴിയുന്നവര്‍ പോലും നിംബദൈത്യ ഉത്സവത്തിന് ഗ്രാമത്തിലുണ്ടാവും”- ഏകനാഥ് ജനാര്‍ദ്ധനപാല്‍‌വെ എന്ന അധ്യാപകന്‍ പറയുന്നു. ഏകനാഥ് പറഞ്ഞ മറ്റൊരു കാ‍ര്യവും ഔത്സുക്യം ഉണര്‍ത്തുന്നതായിരുന്നു. “ഒരിക്കല്‍, കരിമ്പു കയറ്റിവന്ന ഒരു ട്രക്ക് ചെളിനിറഞ്ഞ റോഡില്‍ പുതഞ്ഞു പോയി. വളരെയധികം ആളുകള്‍ ശ്രമിച്ചിട്ടും അത് മുന്നോട്ടോ പിന്നോട്ടോ അനക്കാനായില്ല. അപ്പോള്‍, കൂട്ടത്തിലുണ്ടായിരുന്ന ആരോ കാബിനിലുള്ള ഹനുമാന്‍റെ ചിത്രം മാറ്റാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്ത ഉടന്‍ ട്രക്ക് നീക്കാനായി”.

WDWD
നിംബദൈത്യ ക്ഷേത്രം മാത്രമാണ് ഗ്രാമത്തിലെ ഇരുനിലക്കെട്ടിടം. ആരാധനാമൂര്‍ത്തിയുടെ ബഹുമാനാര്‍ത്ഥം മറ്റാരും ഇരുനിലക്കെട്ടിടം പണിയാറില്ല. വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിംബദൈത്യന്‍ ശുഭവും ഹനുമാന്‍ അപശകുനവുമാണ്. ഗ്രാമത്തിലെ വാഹനങ്ങളിലും വീടുകളിലും കടകളിലും എല്ലാം നിംബദൈത്യന്‍റെ സ്തുതികള്‍ എഴുതിയിരിക്കുന്നത് കണ്ടാല്‍ തന്നെ ഇവിടുത്തുകാര്‍ ഈ ‘അസുര ദൈവത്തെ’ എത്രമാത്രം ആരാധിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഇത്തരം വിചിത്രമായ ആരാധനയെ കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു...ഞങ്ങളെ അറിയിക്കൂ.

ആരാധനാ മൂര്‍ത്തിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം പേര് മാറ്റുന്നത്