അതേസമയം രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ പഞ്ചാബ് കിങ്‌സ് താരം നിക്കോളാസ് പുറാൻ നടത്തിയ സേവിനെ പ്രശംസിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ നടത്തിയ ട്വീറ്റാണ് സീസണിലെ ഗോൾഡൺ ട്വീറ്റ്. എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സേവ് എന്ന് സച്ചിൻ വിശേഷിപ്പിച്ച ട്വീറ്റ് 23,000 തവണയാണ് റിട്വീറ്റ് ചെയ്യപ്പെട്ടത്.