മുംബൈയുടെ ഈ സീസണിലെ ബെസ്റ്റ് ബൗളറാണ്, ഒന്ന് ബഹുമാനിച്ചേക്കാം, മധ്‌വാളിനെയും അടിച്ചുപരത്തി ഗുജറാത്ത്

ശനി, 27 മെയ് 2023 (09:07 IST)
ഐപിഎല്‍ ക്വാളിഫയര്‍ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ ബൗളര്‍മാരെ അടിച്ചുപരത്തി സൂപ്പര്‍ സെഞ്ച്വറി സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍. സീസണിലെ മൂന്നാം സെഞ്ചുറിയുമായി ഗില്‍ കളം നിറഞ്ഞപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗവിനെ തകര്‍ത്തുവിട്ട ആകാശ് മധ്‌വാളിനെയെല്ലാം താരം തിരഞ്ഞുപിടിച്ചു പ്രഹരിച്ചു. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 46 പന്തില്‍ ഗില്‍ സെഞ്ചുറിയിലേക്കെത്തിയപ്പോള്‍ സിക്‌സറുകളുടെ പെരുമഴയാണ് മത്സരത്തില്‍ കാണാനായത്. ലഖ്‌നൗവിനെതിരെ 5 വിക്കറ്റുകളായി തിളങ്ങിയ ആകാശ് മധ്‌വാളിനെതിരെ ഒരോവറില്‍ 3 സിക്‌സുകളാണ് ഗില്‍ പറത്തിയത്.
 
മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് തുടക്കം തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ നഷ്ടമായെങ്കിലും പിന്നീട് ഒരു ഗില്‍ ഷോയാണ് മത്സരത്തില്‍ കാണാനായത്. 30 റണ്‍സില്‍ നില്‍ക്കെ താരത്തെ മുംബൈ താരം ടിം ഡേവിഡ് കൈവിട്ടത് മത്സരത്തില്‍ നിര്‍ണായകമായി. 50 റണ്‍സ് സ്വന്തമാക്കിയ ശേഷം കെട്ടഴിച്ച് വിട്ട കാളക്കൂറ്റനെ പോലെ സര്‍വവും തച്ചുതകര്‍ത്താണ് ഗില്‍ മുന്നേറിയത്. പതിനേഴാം ഓവറില്‍ താരം പുറത്താകുമ്പോള്‍ 60 പന്തില്‍ നിന്നും 129 റണ്‍സ് ഗില്‍ നേടിയെടുത്തിരുന്നു. 7 ഫോറും 10 സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്ങ്‌സ്. ഗില്‍ പുറത്താകുമ്പോള്‍ 16.5 ഓവറില്‍ 192 2 എന്ന നിലയില്‍ നിന്ന ഗുജറാത്ത് മത്സരം അവസാനിപ്പിച്ചത് 2333 എന്ന സ്‌കോറിനാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍