ഡല്‍ഹിക്ക് അപ്രതീക്ഷിത തിരിച്ചടി; ശ്രേയസ് അയ്യര്‍ കളിക്കില്ല
പരുക്കുകള്‍ വില്ലനായതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പത്താം സീസണിന്റെ മാറ്റ് കുറയുമെന്ന് ആരാധകര്‍. ഡൽഹി ഡെയർ ഡെവിൾസ് ടീമിനാണ് അപ്രതീക്ഷിതമായ മറ്റൊരു തിരിച്ചടി ലഭിച്ചത്.
ചിക്കൻപോക്സ് സ്ഥിരീകരിച്ച യുവ ബാറ്റ്സ്മാൻ ശ്രേയസ് അയ്യര്‍ കളിക്കില്ലെന്ന് വ്യക്തമായതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. അതേസമയം, ആദ്യ പകുതിക്ക് ശേഷം അദ്ദേഹം ടീമിനൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ ക്ഷിണാഫ്രിക്കൻ താരങ്ങളായ ജെപി ഡുമിനി, ക്വന്റണ്‍ ഡി കോക്ക് എന്നിവര്‍ ഐപിഎല്ലില്‍ നിന്ന് വിട്ടു നിന്നുരുന്നു. പരുക്ക് മൂലം ശ്രീലങ്കന്‍ താരം ഏയ്ഞ്ചൽ മാത്യൂസും ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.