Royal Challengers Bengaluru: ആര്‍സിബിയുടെ തോല്‍വിക്ക് പ്രധാന കാരണം ഈ മണ്ടത്തരം ! ഋതുരാജ് ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യില്ല

രേണുക വേണു

ശനി, 23 മാര്‍ച്ച് 2024 (09:48 IST)
RCB - IPL 2024

Royal Challengers Bengaluru: ഐപിഎല്‍ 17-ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോറ്റ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ടോസ് ലഭിച്ചിട്ടും ആദ്യം ബാറ്റ് ചെയ്യാനുള്ള ആര്‍സിബി നായകന്‍ ഫാഫ് ഡു പ്ലെസിസിന്റെ തീരുമാനമാണ് ആരാധകരെ ചൊടിപ്പിച്ചത്. ടോസ് ലഭിക്കുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിട്ടും ഇങ്ങനെയൊരു മണ്ടത്തരം ഡു പ്ലെസിസ് ചെയ്തത് എന്തിനാണെന്ന് ആരാധകര്‍ ചോദിക്കുന്നു. 
 
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ടോസ് നിര്‍ണായകമാകുമെന്നും രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് വിജയസാധ്യത കൂടുതലെന്നും കെവിന്‍ പീറ്റേഴ്‌സണ്‍, ബ്രയന്‍ ലാറ എന്നിവരുടെ പിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് അവഗണിച്ചാണ് ടോസ് ലഭിച്ചിട്ടും ആര്‍സിബി നായകന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. 
 
താരതമ്യേന ദുര്‍ബലമായ സ്പിന്‍ നിരയാണ് ആര്‍സിബിയുടേത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച ബൗളിങ് സ്പിന്‍ ബൗളര്‍മാര്‍ ഉണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ചെപ്പോക്ക് പിച്ചിലെ വിള്ളലുകള്‍ ചെന്നൈ സ്പിന്നര്‍മാര്‍ക്ക് ഗുണകരമാകും. പിച്ചില്‍ നിന്ന് ലഭിക്കുന്ന ബൗണ്‍സ് സപ്പോര്‍ട്ട് മുസ്തഫിസുര്‍ അടക്കമുള്ള പേസ് ബൗളര്‍മാര്‍ക്കും മേല്‍ക്കൈ നല്‍കും. ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്തിനാണ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മഞ്ഞിന്റെ സാന്നിധ്യം രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് ദോഷം ചെയ്യുമെന്നും പിച്ച് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇത്രയൊക്കെ പ്രതികൂല ഘടകങ്ങള്‍ക്കിടയിലും ആദ്യം ബാറ്റ് ചെയ്യാനാണ് ആര്‍സിബി തീരുമാനിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍