രചിന്‍ രവീന്ദ്ര (15 പന്തില്‍ 37), ശിവം ദുബെ (28 പന്തില്‍ പുറത്താകാതെ 34), അജിങ്ക്യ രഹാനെ (19 പന്തില്‍ 27), രവീന്ദ്ര ജഡേജ (17 പന്തില്‍ പുറത്താകാതെ 25), ഡാരില്‍ മിച്ചല്‍ (18 പന്തില്‍ 22) എന്നിവരാണ് ചെന്നൈയുടെ ജയം എളുപ്പത്തിലാക്കിയത്. ബെംഗളൂരുവിന്റെ സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് സിറാജ് വിക്കറ്റൊന്നും നേടിയില്ല. നാല് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.
ടോസ് ലഭിച്ച ബെംഗളൂരു നായകന്‍ ഫാഫ് ഡു പ്ലെസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ ബൗണ്ടറികളിലൂടെ ഡു പ്ലെസിസ് ബെംഗളൂരുവിന്റെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. എന്നാല്‍ മുസ്തഫിസുറിന്റെ വരവോടെ ആര്‍സിബിക്ക് തുടര്‍ച്ചയായി പ്രഹരങ്ങളേറ്റു. ഡു പ്ലെസിസ്, കോലി, കാമറൂണ്‍ ഗ്രീന്‍, പട്ടീദാര്‍ എന്നിവരെയെല്ലാം മുസ്തഫിസുറാണ് പുറത്താക്കിയത്. ദീപക് ചഹര്‍ മാക്‌സ്വെല്ലിനെ പൂജ്യത്തിനു മടക്കി. 25 പന്തില്‍ 48 റണ്‍സ് നേടിയ അനുജ് റാവത്താണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ദിനേശ് കാര്‍ത്തിക് 26 പന്തില്‍ പുറത്താകാതെ 38 റണ്‍സ് നേടി.