Mumbai Indians: 'കണക്കുകള്‍ അത്ര പന്തിയല്ല'; മുംബൈ ക്യാംപില്‍ ഗുജറാത്ത് 'പേടി', ഈ സീസണില്‍ രണ്ട് തോല്‍വി !

രേണുക വേണു

ബുധന്‍, 28 മെയ് 2025 (09:21 IST)
Mumbai Indians

Mumbai Indians: ഐപിഎല്‍ 2025 പ്ലേ ഓഫ് എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേ ഓഫില്‍ എത്തിയതെങ്കില്‍ മുംബൈ നാലാം സ്ഥാനത്താണ്. ഐപിഎല്‍ ചരിത്രത്തില്‍ ഇരുവരും ഏറ്റുമുട്ടിയ കണക്കുകള്‍ പരിശോധിച്ചാല്‍ മേല്‍ക്കൈ ഗുജറാത്തിനാണ്. 
 
ഗുജറാത്തിന്റെ ആദ്യ സീസണായ 2022 മുതല്‍ 2025 വരെ ഏഴ് മത്സരങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടി. അതില്‍ അഞ്ച് കളികളും ജയിച്ചത് ഗുജറാത്ത് ടൈറ്റന്‍സാണ്. മുംബൈ ഇന്ത്യന്‍സിനു ജയിക്കാനായത് രണ്ട് കളികളില്‍ മാത്രം. 2023 ലാണ് മുംബൈ ഗുജറാത്തിനെതിരെ അവസാനമായി ജയിച്ചത്. 
 
2022 ല്‍ അഞ്ച് റണ്‍സിനും 2023 ല്‍ ലീഗ് ഘട്ടത്തില്‍ 27 റണ്‍സിനും മുംബൈ ജയിച്ചിട്ടുണ്ട്. ബാക്കി അഞ്ച് കളികളിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു. ഈ സീസണിലെ മാത്രം കണക്കുകള്‍ എടുത്താലും മുംബൈ പേടിക്കണം. ലീഗ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിലും ഗുജറാത്ത് ഇത്തവണ മുംബൈയെ തോല്‍പ്പിച്ചു. ആദ്യ കളിയില്‍ ഗുജറാത്ത് 36 റണ്‍സിനാണ് ജയിച്ചതെങ്കില്‍ രണ്ടാം മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മൂന്ന് വിക്കറ്റ് ജയം നേടി. 
 
ഗുജറാത്തിനെതിരായ മുംബൈയുടെ ഉയര്‍ന്ന സ്‌കോര്‍ 218 ആണ്. ഗുജറാത്തിന്റെ ആകട്ടെ 233 റണ്‍സ്. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഗുജറാത്തിന്റേത് 172 ആണെങ്കില്‍ മുംബൈയുടേത് 152 റണ്‍സാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍