മഞ്ഞക്കുപ്പായത്തില്‍ കളിക്കാന്‍ ഇനി ധോണിയുണ്ടാകില്ല ! ഇത് തലയുടെ അവസാന ഐപിഎല്‍ മത്സരമോ?

വെള്ളി, 20 മെയ് 2022 (14:39 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ അവസാന ഐപിഎല്‍ മത്സരമായിരിക്കും ഇന്ന് നടക്കുകയെന്ന് റിപ്പോര്‍ട്ട്. ചെന്നൈയുടെ ഈ സീസണിലെ അവസാന മത്സരമാണ് ഇന്ന് രാജസ്ഥാനെതിരെ നടക്കാന്‍ പോകുന്നത്. ചെന്നൈ നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായതാണ്. ചെന്നൈ ഈ സീസണിലെ അവസാന മത്സരത്തിനു ഇന്ന് ഇറങ്ങുമ്പോള്‍ മഞ്ഞക്കുപ്പായത്തില്‍ ധോണിയുടെ അവസാന മത്സരമായിരിക്കും ഇതെന്നാണ് ആരാധകരും കരുതുന്നത്. 
 
നാല്‍പ്പതുകാരനായ ധോണി 14 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്ലില്‍ നയിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരവും ധോണിയാണ്. ഈ സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് ധോണി നായകസ്ഥാനം ഒഴിഞ്ഞതാണ്. പകരം ജഡേജയെ ക്യാപ്റ്റനാക്കി. എന്നാല്‍, ക്യാപ്റ്റന്‍സി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജഡേജ ധോണിക്ക് തന്നെ ഉത്തരവാദിത്തം തിരിച്ചേല്‍പ്പിക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍