റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത് ജീവന്‍മരണ പോരാട്ടത്തിന്; ഇന്ന് ജയിച്ചാലും കാത്തിരിക്കണം !

വ്യാഴം, 19 മെയ് 2022 (15:18 IST)
ഐപിഎല്ലില്‍ ഇന്ന് വാശിയേറിയ പോരാട്ടം. പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റന്‍സ് അഞ്ചാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. രാത്രി 7.30 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇന്ന് ഉറപ്പായും ജയിക്കണം. ഇന്ന് ജയിച്ചാല്‍ ആര്‍സിബിക്ക് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്താം. അപ്പോഴും പ്ലേ ഓഫ് ഉറപ്പാകില്ല. അടുത്ത ദിവസം നടക്കുന്ന മുംബൈ ഇന്ത്യന്‍സ് vs ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തില്‍ ഡല്‍ഹി തോറ്റാല്‍ മാത്രമേ ആര്‍സിബിക്ക് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കൂ. മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് അവര്‍ക്ക് തുണയാകും. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനേക്കാള്‍ നെറ്റ് റണ്‍റേറ്റ് ഡല്‍ഹിക്കുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍