'രാഹുല്‍ പര്‍വ്വം'; മുംബൈ ഇന്ത്യന്‍സിനെ പഞ്ഞിക്കിട്ട് ലഖ്‌നൗ നായകന്‍, മിന്നല്‍ സെഞ്ചുറി

ശനി, 16 ഏപ്രില്‍ 2022 (17:03 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെ.എല്‍.രാഹുലിന് സെഞ്ചുറി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് രാഹുല്‍ ലഖ്‌നൗവിനെ മുന്നില്‍ നിന്ന് നയിച്ചത്. തന്റെ കരിയറിലെ നൂറാം ഐപിഎല്‍ മത്സരത്തിലാണ് രാഹുല്‍ സെഞ്ചുറി നേടിയതെന്ന പ്രത്യേകതയും ഉണ്ട്. 
 
57 പന്തില്‍ അഞ്ച് സിക്‌സും ഒന്‍പത് ഫോറും സഹിതമാണ് രാഹുല്‍ സെഞ്ചുറി നേടിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്ന രാഹുല്‍ മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍