ഔട്ടായതില്‍ അമര്‍ഷവും നിരാശയും; ഗ്ലൗസും ഹെല്‍മറ്റും വലിച്ചെറിഞ്ഞ് ബട്‌ലര്‍ (വീഡിയോ)

തിങ്കള്‍, 30 മെയ് 2022 (10:46 IST)
കളിക്കളത്തില്‍ ഏറ്റവും കൂളായ താരങ്ങളില്‍ ഒരാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍. എന്നാല്‍ ഐപിഎല്‍ ഫൈനലില്‍ ബട്‌ലര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഔട്ടായതിന്റെ നിരാശയില്‍ ഗ്ലൗസും ഹെല്‍മറ്റും ബട്‌ലര്‍ വലിച്ചെറിഞ്ഞു.
 
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനല്‍ പോരാട്ടത്തില്‍ 39 റണ്‍സെടുത്താണ് ബട്‌ലര്‍ പുറത്തായത്. ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാന്‍ ഇന്നിങ്‌സിലെ 13-ാം ഓവറിലെ ആദ്യ പന്തില്‍ ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ തേഡ് മാന്‍ ഫീല്‍ഡര്‍ക്കു സമീപത്തേക്കു പ്രതിരോധിച്ചു സിംഗിള്‍ എടുക്കാനുള്ള ബട്‌ലറുടെ ശ്രമം ഫലം കണ്ടില്ല. ബട്‌ലറുടെ ബാറ്റില്‍ ഉരസിയ പന്ത് നേരെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തി. ഈ പുറത്താകല്‍ ബട്‌ലറെ ഏറെ നിരാശപ്പെടുത്തി. 

pic.twitter.com/DbDKaHssVA

— Guess Karo (@KuchNahiUkhada) May 30, 2022
ഔട്ടായി ഡഗൗട്ടിലേക്ക് മടങ്ങുമ്പോള്‍ ബട്‌ലറുടെ മുഖത്ത് അമര്‍ഷം ഉണ്ടായിരുന്നു. കളിക്കളത്തില്‍ നിന്ന് ഡഗൗട്ടിലേക്ക് കയറുന്നതിനു മുന്‍പ് ഹെല്‍മറ്റും ഗ്ലൗസും ബട്‌ലര്‍ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍