രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ നായകനാക്കിയതില്‍ പ്രധാനമായും എതിര്‍പ്പുള്ളത് മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുമ്രയ്ക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്‍ മുംബൈ നായകനായ രോഹിത് ശര്‍മ ഈ സീസണോടെ ടീം വിടുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അടുത്ത വര്‍ഷം മെഗാ താരലേലം നടക്കുന്ന സാഹചര്യത്തില്‍ ടീമില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ജസ്പ്രീത് ബുമ്രയും മാനേജ്‌മെന്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. രോഹിത് ശര്‍മ മുംബൈ നായകസ്ഥാനം വിടുന്നതോടെ ജസ്പ്രീത് ബുമ്ര,സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ആര്‍ക്കെങ്കിലും നായകസ്ഥാനം ലഭിക്കുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ സീനിയര്‍ താരങ്ങളെ നോക്കുക്കുത്തികളാക്കി ഹാര്‍ദ്ദിക്കിനെ നായകനാക്കി പ്രതിഷ്ടിച്ചതില്‍ ബുമ്രയ്ക്ക് എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തിലാണ് വരുന്ന താരലേലത്തില്‍ തന്നെ റിലീസ് ചെയ്യാന്‍ ബുമ്ര ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായ ബുമ്രയ്ക്ക് വേണ്ടി എല്ലാ ടീമുകളും തന്നെ രംഗത്ത് വരുമെന്ന് ഉറപ്പാണ്. മെഗാ ഓക്ഷനില്‍ വരികയാണെങ്കില്‍ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലങ്ങളില്‍ ഒന്ന് തന്നെയാകും ബുമ്രയ്ക്ക് ലഭിക്കുക.