ICC Rule: പവൽ അവസാന പന്തിൽ ഔട്ടായില്ലെങ്കിൽ മത്സരം സമനിലയല്ല, കാരണം ഐസിസിയുടെ ഈ നിയമം

അഭിറാം മനോഹർ
വെള്ളി, 3 മെയ് 2024 (13:36 IST)
Rovman Powell,bhuvaneswar Kumar
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ത്രില്ലര്‍ പോരാട്ടത്തില്‍ അവസാന പന്തിലാണ് രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കിയത്. അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയിരുന്നത്. വമ്പനടിക്കാരനായ റോവ്മന്‍ പവല്‍ ക്രീസിലുണ്ടായിരുന്നെങ്കിലും ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന പന്ത് പവലിന്റെ പാഡില്‍ തട്ടുകയായിരുന്നു. ഒരു റണ്‍സ് ഓടിയെടുത്തെങ്കിലും ഡെലിവറിയില്‍ പവല്‍ എല്‍ബിഡബ്യു ആയി പുറത്തായെന്ന് അമ്പയര്‍ വിധിക്കുകയായിരുന്നു. ഇതോടെ ഒരു റണ്‍സിന്റെ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്.
 
 ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പന്തില്‍ എല്‍ബി ആയി പവല്‍ പുറത്തായിരുന്നില്ല എങ്കില്‍ മത്സരം സമനിലയിലേക്കും സൂപ്പര്‍ ഓവറിലേക്കും പോകുമെന്ന് കരുതുന്നവരാകും നമ്മളില്‍ പലരും. എന്നാല്‍ ഐസിസി നിയമപ്രകാരം അവസാന പന്തില്‍ നോട്ടൗട്ട് വിളിച്ചിരുന്നാലും പവല്‍ ഓടിയെടുത്ത ഒരു റണ്‍സ് രാജസ്ഥാന് ലഭിക്കില്ലായിരുന്നു. ഐസിസി നിയമപ്രകാരം ഫൈനല്‍ ഡിസിഷന്‍ അമ്പയര്‍ എടുത്ത ശേഷം പന്ത് ഡെഡായാണ് കണക്കാക്കുക. അതിന് ശേഷം ബാറ്റിംഗ് ടീം എടുക്കുന്ന റണ്‍സ് കണക്കാക്കില്ല. ഭുവനേശ്വറിന്റെ പന്ത് പവലിന്റെ ബാറ്റില്‍ തട്ടിയിരുന്നാലും ഫൈനല്‍ ഡിസിഷന്‍ ആദ്യമെ വന്നതിനാല്‍ പവല്‍ എടുക്കുന്ന സിംഗിള്‍ കണക്കിലെടുക്കാന്‍ സാധിക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article