ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുന്നിലെത്തുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുട്ടിടിക്കും; കണക്കുകള്‍ ഇങ്ങനെ

ചൊവ്വ, 12 ഏപ്രില്‍ 2022 (16:03 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനായി ആരാധകര്‍ ഒരുങ്ങി കഴിഞ്ഞു. ഇന്ന് രാത്രി 7.30 നാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഐപിഎല്‍ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. 
 
ഐപിഎല്‍ ചരിത്രത്തിലെ കണക്കുകളെല്ലാം ആര്‍സിബിക്കെതിരാണ്. ഐപിഎല്ലില്‍ ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയത് 28 കളികളില്‍. അതില്‍ 18 എണ്ണത്തിലും ജയിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയിക്കാന്‍ സാധിച്ചത് ഒന്‍പത് കളികളില്‍ മാത്രം. ഫലം കാണാത്ത ഒരു മത്സരവും. അതായത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുന്നിലെത്തുമ്പോള്‍ മുട്ടിടിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ചരിത്രത്തില്‍ കാണുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍