ആരാണ് ഇവന്മാരൊക്കെ? ഐപിഎല്ലിൽ പൊന്നും വില നേടിയ അൺക്യാപ്പ്ഡ് താരങ്ങളെ പരിചയപ്പെടാം

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2023 (19:20 IST)
ഐപിഎല്‍ പതിനേഴാം സീസണിനായുള്ള താരലേലം അവസാനിക്കുമ്പോള്‍ വിദേശതാരങ്ങളെ പോലെ പല ഇന്ത്യന്‍ കളിക്കാരും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചിട്ടുള്ളവര്‍ മുതല്‍ ആഭ്യന്തര ലീഗുകളില്‍ മാത്രം തിളങ്ങിയ പല താരങ്ങളും ഇക്കുറി ഐപിഎല്‍ താരലേലത്തില്‍ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഷാറൂഖ് ഖാന്‍ മുതല്‍ സമീര്‍ റിസ്‌വി വരെയുള്ള ഈ ലിസ്റ്റിലെ കളിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
 
ഉത്തര്‍പ്രദേശ് ടി20 ലീഗില്‍ മികച്ച പ്രകടനവുമായി തിളങ്ങിയ സിക്‌സ് നേടുന്നതിലെ കഴിവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട യുവതാരമായ സമീര്‍ റിസ്‌വിയാണ് താരലേലത്തില്‍ ഏറ്റവും വില നേടിയ അണ്‍ക്യാപ്ഡ് താരം. 8.40 കോടി രൂപ മുടക്കിയാണ് വലം കൈയ്യന്‍ റൈന എന്ന് വിശേഷിക്കപ്പെടുന്ന താരത്തെ ചെന്നൈ സ്വന്തമാക്കിയത്. 7.20 കോടി നേടിയ കുമാര്‍ കുശാഗ്രയാണ് സമീര്‍ റിസ്‌വി കഴിഞ്ഞാല്‍ ഏറ്റവും വലിയ തുക നേടിയ യുവതാരം. 7.20 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. 20 ലക്ഷം മാത്രമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന പ്രകടനമാണ് താരത്തിന് തുണയായത്.
 
ഐപിഎല്ലിലൂടെ പരിചിതനായ ഷാറൂഖ് ഖാനെ 7.40 കോടി മുടക്കിയാണ് ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ ടീമില്‍ എത്തിച്ചത്. പഞ്ചാബിനായി മികച്ച പ്രകടനങ്ങളിലൂടെ ഐപിഎല്ലില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ് ഷാറൂഖ് ഖാന്‍. അതേസമയം 5.80 രൂപ മുടക്കിയാണ് ശുഭം ഡുബെയെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. വിജയ് ഹസാരെ ടൂര്‍ണമെന്റിലെ പ്രകടനമാണ് ശുഭം ഡുബെയ്ക്ക് തുണയായത്.
 
മണിമാരന്‍ സിദ്ധാര്‍ഥ് എന്ന സ്പിന്‍ താരത്തെ 2.4 കോടി രൂപ മുടക്കിയാണ് ഇക്കുറി ലഖ്‌നൗ സ്വന്തമാക്കിയത്. ടി20യില്‍ 7 മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളെന്ന പ്രകടനം താരത്തിന്റെ പേരിലുണ്ട്

അനുബന്ധ വാര്‍ത്തകള്‍

Next Article