ഞാൻ ഏഴാമത് ഇറങ്ങിയാലും 10-12 ഓവർ ബാറ്റ് ചെയ്യേണ്ട അവസ്ഥ: തുറന്ന് പറഞ്ഞ് അക്സർ പട്ടേൽ

ബുധന്‍, 12 ഏപ്രില്‍ 2023 (17:45 IST)
ഐപിഎല്ലിൽ പോയൻ്റ് ടേബിളിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ടീമാണ് ഡൽഹി ക്യാപ്പിറ്റൽസ്. മുംബൈയ്ക്കെതിരായ അവസാനമത്സരത്തിലും ഡൽഹി പരാജയം ഏറ്റുവാങ്ങിയിരുന്നു. ഓപ്പണറെന്ന നിലയിൽ പൃഥ്വി ഷാ പൂർണ്ണപരാജയമായതും ഡേവിഡ് വാർണറുടെ മെല്ലെപ്പോക്കുമാണ് ഡൽഹിയെ വലയ്ക്കുന്നത്. ഇപ്പോഴിതാ ടീമിനെ പറ്റിയും വാർണറുടെ മോശം സ്ട്രൈക്ക്റേറ്റിനെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് ഡൽഹിയുടെ ഓൾറൗണ്ടർ താരമായ അക്സർ പട്ടേൽ.
 
ഡൽഹിയിൽ നായകൻ ഡേവിഡ് വാർണറിന് ടീം ഒരിക്കലും ആങ്കർ റോൾ നൽകിയിട്ടില്ലെന്നും മോശം സ്ട്രൈക്ക്റേറ്റിൻ്റെ പേരിൽ പരിശീലകരായ റിക്കി പോണ്ടിംഗും സൗരവ് ഗാംഗുലിയും ഷെയ്ൻ വാട്ട്സനുമെല്ലാം വാർണറുമായി സംസാരിച്ചിട്ടുണ്ടെന്നും അക്സർ പറയുന്നു.പുള്ളി ശരിക്കും തൻ്റെ പഴയ ഫോമിലെത്താൻ പ്രയത്നിക്കുന്നുണ്ട്. പക്ഷേ ശരിക്കും പന്തിനെ ഹിറ്റ് ചെയ്യാൻ വാർണറിനാവുന്നില്ല. തുടർച്ചയായ മാറ്റങ്ങൾ കൊണ്ടും ടീമിന് പ്രയോജനം ലഭിക്കുന്നില്ല.
 
ടീമിലെ ബാറ്റിംഗ് സ്ഥാനത്തിൽ മാറ്റം വരുത്തിന്നതിനെ പറ്റി അക്സർ പറയുന്നതിങ്ങനെ. ബാറ്റിംഗ് ഓർഡറിൽ ഞാൻ മുൻപിൽ വന്നത് കൊണ്ട് മാത്രം കാര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ബാറ്റിംഗ് ഓർഡറിൽ അവസാനമാണ് വരുന്നതെങ്കിലും ഞാൻ 10-12 ഓവർ ബാറ്റ് ചെയ്യുന്നുണ്ട്. കാര്യങ്ങൾ എങ്ങനെയായാലും ഒരുപോലെയാണ്.ഞാൻ ബാറ്റിംഗ് ഓർഡറിൽ മുകളിൽ വന്ന് ഔട്ടാകുന്നതും നല്ലത് ഏഴാം നമ്പറിൽ ടീമിൻ്റെ ഫിനിഷിംഗ് റോൾ ചെയ്യുന്നതാണ്. ഞാൻ ഫിനിഷിംഗ് വൃത്തിക്ക് ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. ബാറ്റിംഗ് ഓർഡറിൽ മുൻപിൽ വരുന്നത് ഇരുതല മൂർച്ചയുള്ള വാളാണ്.അക്സർ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍