ഐപിഎല്‍ രണ്ടാം പാദത്തില്‍ ഫോം വീണ്ടെടുക്കാന്‍ സാധിക്കാതെ നിരാശനായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എ.ബി.ഡിവില്ലിയേഴ്‌സ്. തുടര്‍ച്ചയായി മൂന്നാം കളിയിലും വലിയ റണ്‍സ് നേടാന്‍ സാധിക്കാതെ ഡിവില്ലിയേഴ്‌സ് പുറത്തായി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ആറ് പന്തില്‍ നിന്ന് 11 റണ്‍സാണ് ഡിവില്ലിയേഴ്‌സ് ഇന്നലെ നേടിയത്. ഡിവില്ലിയേഴ്‌സിന്റെ ആരാധകരേക്കാള്‍ താരത്തിന്റെ ഫോംഔട്ടില്‍ നിരാശനായ മറ്റൊരാള്‍ ഇന്നലെ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഡിവില്ലിയേഴ്‌സിന്റെ മകനായിരുന്നു അത്.
ഡിവില്ലിയേഴ്‌സ് ഔട്ടായപ്പോള്‍ കസേരയില്‍ ഇടിച്ചാണ് അദ്ദേഹത്തിന്റെ മകന്‍ തന്റെ നിരാശ പ്രകടിപ്പിച്ചത്. ഡിവില്ലിയേഴ്‌സിന്റെ ഭാര്യയും സ്റ്റേഡിയത്തിലുണ്ടായിരുന്നു. കസേരയില്‍ കൈ കൊണ്ട് ഇടിക്കുന്ന മകനെ പിന്‍തിരിപ്പിക്കാന്‍ ഡിവില്ലിയേഴ്‌സിന്റെ ഭാര്യ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കസേരയില്‍ ഇടിച്ച ശേഷം കൈ വേദനിച്ച് പുളയുന്ന ഡിവില്ലിയേഴ്‌സിന്റെ മകന്റെ മുഖഭാവം ഇതിനോടകം വൈറലായിട്ടുണ്ട്.
ജസ്പ്രീത് ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് ഡിവില്ലിയേഴ്‌സ് ഔട്ടായത്.