ബുക്കാനന് പോണ്ടിംഗിന്‍റെ പിന്തുണ

ചൊവ്വ, 14 ഏപ്രില്‍ 2009 (18:09 IST)
ഓരോ വിഭാഗത്തിലും വ്യത്യസ്ത ക്യാപ്റ്റന്‍‌മാരെന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ച് ജോണ്‍ ബുക്കാനന്‍റെ ആശയത്തിന് ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്‍റെ പിന്തുണ. ക്യാപ്റ്റന്‍റെ ചുമലില്‍ വരുന്ന ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റന്‍‌മാര്‍ക്ക് പലവിധ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഈ മാറ്റം കൊണ്ടു കഴിയും. ജോലിഭാരം കുറയുന്നതോടെ കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും അവര്‍ക്ക് കഴിയും. പ്രശ്നത്തില്‍ ഇത്ര വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും പോണ്ടിംഗ് പറഞ്ഞു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ആശയം പരീക്ഷണ രീതിയില്‍ നടപ്പാക്കിയിട്ടുണ്ടെന്നും പോണ്ടിംഗ് വ്യക്തമാക്കി. പുതിയ ആശയം എങ്ങനെ ഗുണം ചെയ്യുമെന്ന് ഐപി‌എല്ലില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.

ബൌളിംഗ് ഫീല്‍ഡിംഗ് തുടങ്ങി ഓരോ വിഭാഗത്തിലും പ്രത്യേക ക്യാപ്റ്റന്‍മാരെ നിയമിക്കാമെന്നായിരുന്നു ബുക്കാനന്‍റെ അഭിപ്രായം.

വെബ്ദുനിയ വായിക്കുക