ദ്രാവിഡിനെതിരെ സച്ചിന് ജയം

Webdunia
വ്യാഴം, 29 മെയ് 2008 (09:36 IST)
PTIPTI
സച്ചിന്‍ തെന്‍ഡുല്‍ക്കറെയും സനത് ജയസൂര്യയെയും ഫലപ്രദമായ തടയാനാകാതെ പോയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് അവസാന ലീഗ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ഒമ്പതു വിക്കറ്റിനു പരാജയപ്പെട്ടു.

ചെറിയ വെല്ലുവിളി പോലും ഉയര്‍ത്താതെ ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കിയ ബാംഗ്ലൂര്‍ ടീമിന് മുംബൈ ഇന്ത്യന്‍സിനെ ഒരു തരത്തിലും തടയാനായില്ല. 37 പന്തില്‍ 57 റന്‍സ് നേടിയ ജയസൂര്യയും തെന്‍‌ഡുല്‍ക്കറുടെ 40 റണ്‍സും റോബിന്‍ ഉത്തപ്പയുടെ 19 റണ്‍സും അവരെ വിജയത്തിലേക്ക് നയിച്ചു. മഴ മൂലം 18 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ സമ്പാദിച്ചത് 122 റണ്‍സായിരുന്നു. ഗോസ്വാമി (20), കാമറൂണ്‍ വൈറ്റ് (26), വിനയ് (23)എന്നിവര്‍ ബാംഗ്ലൂരിനായി ഭേദപ്പെട്ട പ്രകടനം നടത്തി. ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ താരങ്ങളുടെ പട്ടികയില്‍ പെടാന്‍ ജയസൂര്യയ്‌ക്ക് കഴിഞ്ഞു.

ജയസൂര്യ അവസാന മത്സരത്തിലും മികച്ച ഫോമിലായിരുന്നു നാല് ബൌണ്ടറികളും നാല് സിക്‍സറുകളും പായിച്ച് ഐ പി എല്ലില്‍ 500 റണ്‍സ് തികച്ചവരുടെ പട്ടികയിലായി. ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ ശതകങ്ങളും പേരിലുണ്ട്.