ചെന്നൈ ഫൈനലില്‍

Webdunia
ഞായര്‍, 1 ജൂണ്‍ 2008 (10:25 IST)
PTIPTI
പ്രഥമ ഐ പി എല്‍ പരമ്പരയിലെ രണ്ടാം സെമിയില്‍ ചെന്നൈ സൂപ്പര്‍ കിംഗിസിന് തകര്‍പ്പന്‍ വിജയം. പഞ്ചാബ് കിംഗ്സ് ഇലവനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ ഫൈനലില്‍ ഇടം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 112 റണ്ണിന് പുറത്തായി. പുകള്‍പെറ്റ പഞ്ചാബിന്‍റെ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. പഞ്ചാബിനെതിരെ 14. 5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ടാണ് ചെന്നൈ വിജയം നേടിയത്.

പുറത്താകാതെ പാര്‍ത്ഥിവ് പട്ടേലും(51) സുരേഷ് റെയിനയും(55) ചെന്നൈക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഇവര്‍ക്ക് ഒരിക്കല്‍‌പോലും വെല്ലുവിളി ഉയര്‍ത്താന്‍ പഞ്ചാബ് ബൌളര്‍മാര്‍ക്ക് ആയില്ല.

ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏവരെയും അതിശയിപ്പിച്ച് കൊണ്ട് മുരളീധരനാണ് ആദ്യ ഓവര്‍ ചെന്നൈക്ക് വേണ്ടി എറിഞ്ഞത്. ആദ്യം പതറാതെ നിന്നെങ്കിലും രണ്ടാം ഓവര്‍ മുതല്‍ വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങി. തുടര്‍ന്ന് സ്കോറിംഗ് മങതിയിലായപ്പോള്‍ യുവരാജ്, മാര്‍ഷ് എനിവര്‍ കൂറ്റന്‍ അടിക്ക് ശ്രമിച്ച് പുറത്തായി. അവസാന ഓവറുകളില്‍ ആക്രമിച്ച് കളിച്ച രാമെഷ് പവാര്‍(28) മോട്ട(25) എന്നിവരാണ് പഞ്ചാബിന്‍റെ സ്കോര്‍ മൂന്നക്കം കടത്തിയത്.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിംഗ് രാജസ്ഥാന്‍ റൊയത്സും തമ്മില്‍ ഏറ്റുമുട്ടും.